ജീവനക്കാരില്ല, സ്ഥാനക്കയറ്റവും, ജോലിഭാരത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാർ
text_fieldsപാലക്കാട്: മോട്ടോര്‍ വാഹന വകുപ്പില്‍ കഴിഞ്ഞ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കേണ്ട സ്ഥാനക്കയറ്റ പട്ടിക നാളിതുവരെയും തയ്യാറായില്ലെന്ന് കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തസ്തികയില്‍ ആകെ രണ്ടില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുന്നു.
ജില്ലയില്‍ ഓരോ തസ്തികയുള്ള ആര്.ടി.ഒ.യില്‍ ആറ് ഒഴിവുണ്ട്. ജോയിന്റ് ആര്.ടി.ഒ. തസ്തികയില്‍ 12 ഒഴിവുണ്ട്. പലരും അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കാതെയാണ് വിരമിച്ചു പോകുന്നത്. ഒഴിവുകൾ യഥാസമയം നികത്താത്തത് ഓഫീസ് പ്രവർത്തനത്തെയും പൊതുജന ആവശ്യത്തെയും ഗുരുതരമായി ബാധിക്കുന്നു. ജോലി ഭാരം കൊണ്ട് വീർപ്പ് മുട്ടുകയാണ് ജീവനക്കാരെന്നും പറഞ്ഞു.
സംഘടനയുടെ സംസ്ഥാന സമ്മേളനം ശനിയാഴ്ച പുതുശ്ശേരി പഞ്ചായത്ത് ഹാളില്‍ നടക്കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠന് എം.പി., എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്, കെ. പ്രേംകുമാര്‍, പി.പി. സുമോദ്, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും. ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും സമരപരിപാടികളും സമ്മേളനം ചര്‍ച്ച ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മോഹന്‍, പ്രസിഡന്റ് പി.എസ്. വിനോദ്, ഭാരവാഹികളായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, മന്‍സൂര്‍ എം, ജവഹര്‍ ഉബൈദ്, സന്തോഷ് കുമാര്‍, രേണുക ദേവി, കാമില അബ്ബാസ് എന്നിവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.