Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 9:57 AM IST Updated On
date_range 10 Nov 2020 9:57 AM ISTരണ്ടാം വിള കൃഷിയിറക്കാൻ വെള്ളമില്ല; മലമ്പുഴ കനാൽ വെള്ളം വിടണമെന്നാവശ്യം
text_fieldsbookmark_border
കോട്ടായി: രണ്ടാം വിള നെൽകൃഷിയിറക്കാൻ വെള്ളമില്ലാതെ കർഷകർ വലയുന്നു. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിലെ കർഷകരാണ് കഷിപ്പണി നടത്താൻ വെള്ളമില്ലാതെ പ്രയാസം നേരിടുന്നത്. രണ്ടാം വിള നെൽകൃഷിക്കാവശ്യമായ ഞാറ്റടികൾ മൂപ്പെത്തി നിൽക്കുകയാണ്. ഞാറ് പറിച്ചുനടാനും വയൽ ഉഴുതുമറിക്കാനും വെള്ളം വേണം.
മിക്കയിടങ്ങളിലും വയൽ വരണ്ടുകിടക്കുകയാണ്. ഞാറ് നടീൽ നീണ്ടു പോയാൽ ഞാറ് മുപ്പ് കൂടുകയും വിളവിനെ ബാധിക്കുമെന്നും കർഷകർ പറയുന്നു. നിലമൊരുക്കാനും ഞാറ് നടാനും വെള്ളം ലഭ്യമാക്കാൻ മലമ്പുഴ കനാലിൽ വെള്ളം തുറന്നു വിടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story