ചെെങ്കാടി വേരോടിയ മണ്ണ്
text_fieldsകൊല്ലങ്കോട്: മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും സ്വന്തം ദേശമാണ് നെന്മാറ. ചെെങ്കാടി പ്രസ്ഥാനത്തിന് ആഴത്തിൽ വേരോട്ടമുള്ള മണ്ണ്. അടിസ്ഥാന വർഗത്തിെൻറ പിന്തുണയാണ് പഴയ കൊല്ലേങ്കാട് മണ്ഡലത്തിെൻറ ആവിർഭാവംമുതൽ ഇടത് ആധിപത്യത്തിന് പിൻബലം. തോട്ടം മേഖല ഉൾപ്പെടുന്ന നെന്മാറ മണ്ഡലം, നേരത്തേ കൊല്ലങ്കോട് മണ്ഡലമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇൗ അസംബ്ലി മണ്ഡലം. 80 ശതമാനത്തോളം കർഷകരും കർഷകത്തൊഴിലാളികളും വസിക്കുന്ന മണ്ഡലത്തിൽ നെല്ലിയാമ്പതി തോട്ടം മേഖലയും ആദിവാസി അധിവാസ മേഖലയായ പറമ്പിക്കുളവും ഉൾപ്പെടുന്നു.
തമിഴ് സംസ്കാരം ഉൾകൊള്ളുന്നവരാണ് കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിലുള്ള ജനങ്ങളിൽ അധികംപേരും. 1957ൽ മണ്ഡലം രൂപവത്കരണം മുതൽ 1982 വരെ നാലുതവണകളിലായി വിജയിച്ചത് ഇടതു സ്ഥാനാർഥിയായ സി. വാസുദേവമേനോനാണ്. 1987ൽ കമ്യൂണിസ്റ്റ് നേതാവ് സി.ടി. കൃഷ്ണനും 91ൽ സി.പി.എമ്മിലെ ടി. ചാത്തുവും നിയമസഭ അംഗങ്ങളായി.
1996ൽ ആദ്യമായി വലത്തോട്ടുചാഞ്ഞ കൊല്ലേങ്കാട് മണ്ഡലം കോൺഗ്രസ് നേതാവ് കെ.എ. ചന്ദ്രനെ നിയമസഭയിെലത്തിച്ചു. സി.പി.എമ്മിലെ എം. ചന്ദ്രനെ 1137 േവാട്ടിനാണ് കെ.എ. ചന്ദ്രൻ തോൽപിച്ചത്. 2006ൽ വി. ചെന്താമരാക്ഷനിലൂടെ സി.പി.എം തിരിച്ചുപിടിച്ചു. 2011ൽ മണ്ഡലം പേരുമാറി നെന്മാറ ആയതിനുശേഷം നടന്ന പ്രഥമ തെഞ്ഞെടുപ്പിൽ യു.ഡി.എഫ് കളത്തിലിറക്കിയത് സി.എം.പി നേതാവ് എം.വി. രാഘവനെ. എന്നാൽ, അദ്ദേഹം സി.പി.എമ്മിലെ വി. ചെന്താമരാക്ഷനോട് പരാജയപ്പെട്ടു.
2016ൽ മുൻ ഡി.സി.സി പ്രസിഡൻറ് എ.വി. ഗോപിനാഥിനെ കോൺഗ്രസ് കളത്തിലിറക്കിയെങ്കിലും ഇടത് ആധിപത്യത്തിന് ഇടിവുവന്നില്ല. സി.പി.എമ്മിലെ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് 6,408 േവാട്ട് ഭൂരിപക്ഷത്തിന്.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എല്ലാ തെരഞ്ഞെടുപ്പിലും ചർച്ച വിഷയമാകാറുള്ളത്. നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് ആധിപത്യം. ഇരു ബ്ലോക്ക് പഞ്ചായത്തുകളിലും ഒാരോ ഡിവിഷനിൽ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. മുതലമട, കൊടുവായൂർ, കൊലേങ്കാട്, പല്ലശ്ശന, പുതുനഗരം പഞ്ചായത്തുകളിൽ ബി.ജെ.പി ശക്തമായ സാന്നിധ്യമാണ്.
പല്ലശ്ശന ജില്ല ഡിവിഷനിൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്. ബി.ജെ.പിയുടെ വളർച്ച യു.ഡി.എഫിനാണ് കൂടുതൽ ദോഷം ചെയ്തിരിക്കുന്നതെങ്കിലും എൽ.ഡി.എഫിനും വോട്ട് നഷ്ടമുണ്ട്. 2016ൽ ബി.ജെ.പി സ്ഥാനാർഥി എൻ. ശിവരാജന് ലഭിച്ചത് 23,096 വോട്ടുകൾ. സിറ്റിങ് എം.എൽ.എയായ കെ. ബാബുവിനെ സി.പി.എം വീണ്ടും ഗോദയിൽ ഇറക്കിയേക്കും.
സി.എം.പി മണ്ഡലം ആവശ്യപ്പെടുന്നുണ്ടെങ്കിലും യു.ഡി.എഫിൽ തീരുമാനം ആയിട്ടില്ല. പാർട്ടി സ്ഥാനാർഥിതന്നെ മത്സരിക്കണമെന്നാണ് പ്രദേശിക കോൺഗ്രസ് നേതൃത്വത്തിെൻറ ആവശ്യം.
1987 (പഴയ കൊല്ലേങ്കാട് മണ്ഡലം)
സി.ടി. കൃഷ്ണൻ (സി.പി.എം) 45,933
കെ.പി. ഗംഗാധര മേനോൻ (കോൺഗ്രസ്) 41,831
ഭൂരിപക്ഷം: 4,102
1991
ടി. ചാത്തു (സി.പി.എം) 47,058
എ. രാമസ്വാമി (കോൺഗ്രസ്) 45,853
ഭൂരിപക്ഷം :1,205
1996
കെ.എ. ചന്ദ്രൻ (കോൺഗ്രസ്) 48,530
എം. ചന്ദ്രൻ (സി.പി.എം) 47,393
ഭൂരിപക്ഷം: 1,137
2011 നെന്മാറ മണ്ഡലം
വി. ചെന്താമരാക്ഷൻ (സി.പി.എം)-64,169
എം.വി. രാഘവൻ (സി.എം.പി.)-55,475
ഭൂരിപക്ഷം -8,694
2016
കെ. ബാബു (സി.പി.എം) -66,316
എ.വി. ഗോപിനാഥ് (യു.ഡി.എഫ്) 59,908
എൻ. ശിവരാജൻ ( ബി.ജെ.പി.) 23,096
ഭൂരിപക്ഷം -6,408
ലോക്സഭ 2019
രമ്യ ഹരിദാസ് -കോൺഗ്രസ് 82,539
പി.കെ. ബിജു -സി.പി.എം 52,318
ടി.വി. ബാബു -ബി.ജെ.പി 12,345
ഭൂരിപക്ഷം 30,221
തദ്ദേശം 2020 കക്ഷിനില
മുതലമട: 20
എൽ.ഡി.എഫ് -9
യു.ഡി.എഫ് -6
എൻ.ഡി.എ -3
സ്വതന്ത്രർ -2
കൊല്ലങ്കോട്: 18
എൽ.ഡി.എഫ് -9
യു.ഡി.എഫ് -5
എൻ.ഡി.എ -4
എലവഞ്ചേരി: 14
എൽ.ഡി.എഫ് -9
യു.ഡി.എഫ് -5
നെന്മാറ: 18
യു.ഡി.എഫ് -9
എൽ.ഡി.എഫ് -9
അയിലൂർ: 17
എൽ.ഡി.എഫ് -11
യു.ഡി.എഫ് -4
എൻ.ഡി.എ -1
സ്വതന്ത്രർ -1
നെല്ലിയാമ്പതി: 13
യു.ഡി.എഫ് -7
എൽ.ഡി.എഫ് -5
എൻ.ഡി.എ -1
പല്ലശ്ശന: 16
എൽ.ഡി.എഫ് -9
യു.ഡി.എഫ് -5
എൻ.ഡി.എ -2
കൊടുവായൂർ: 17
എൽ.ഡി.എഫ് -12
എൻ.ഡി.എ -3
യു.ഡി.എഫ് -2
വെൽഫെയർ പാർട്ടി -1
പുതുനഗരം: 13
യു.ഡി.എഫ് -6
എൻ.ഡി.എ -4
എൽ.ഡി.എഫ് -2
എസ്.ഡി.പി.ഐ -1
വടവന്നൂർ: 13
യു.ഡി.എഫ് -11
എൽ.ഡി.എഫ് -1
എൻ.ഡി.എ -1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.