വാർഡ് പുനർനിർണയം; ജില്ലയിൽ കൂടിയത് 146 വാർഡുകൾ
text_fieldsപാലക്കാട്: ജനസംഖ്യ അടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ നടത്തിയ വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ 146 വാർഡുകൾ വർധിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 17, ജില്ല പഞ്ചായത്തിൽ ഒരു ഡിവിഷനുമാണ് അധികമായി നിലവിൽ വന്നത്. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലായി 1490 വാർഡുകളാണ് നിലവിലുള്ളത്. പുതിയ വിജ്ഞാപനപ്രകാരം 1636 എണ്ണമായി വർധിച്ചു. ഒന്ന് മുതൽ മൂന്ന് വാർഡുകൾ വരെയാണ് വർധിച്ചത്. കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിലാണ് മൂന്ന് വാർഡുകൾ വർധിച്ചത്. തൃക്കടീരി, തച്ചമ്പാറ, അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്തുകളിൽ വർധന ഉണ്ടായിട്ടില്ല.
ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിലായി 17 ഡിവിഷനുകളാണ് പുതുതായി നിലവിൽ വന്നത്. നിലവിൽ 183 ഡിവിഷനുകളാണുള്ളത്. ഇത് 200 എണ്ണമായി. പരമാവധി രണ്ട് ഡിവിഷൻ മാത്രമാണ് ബ്ലോക്കുപഞ്ചായത്തുകളിൽ വർധിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്തിൽ ഒരു ഡിവിഷനാണ് അധികം ഉണ്ടായത്. നിലവിൽ 30 ഡിവിഷാണുള്ളത്. ഇത് 31 ആയി.
സംവരണം
- ഗ്രാമപഞ്ചായത്ത് വാർഡുകൾ
വനിത-838, പട്ടികജാതി -251, പട്ടികജാതി വനിത 137, പട്ടിക വർഗം 32, പട്ടിക വർഗ വനിത 16.
- ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ
വനിത-95, പട്ടികജാതി-28, പട്ടികജാതി വനിത-15, പട്ടിക വർഗം-6, പട്ടിക വർഗം വനിത-3.
- ജില്ല പഞ്ചായത്ത്
വനിത-16, പട്ടികജാതി-5, പട്ടികജാതി വനിത-3, പട്ടിക വർഗം-ഒന്ന്.
ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം
ബ്രാക്കറ്റിൽ നിലവിലേത്
1. ആനക്കര -17 (16)
2. ചാലിശ്ശേരി -17 (15)
3. കപ്പൂര്‍ -20 (18)
4. നാഗലശ്ശേരി -19 (17)
5. പട്ടിത്തറ -21(18)
6. തിരുമിറ്റക്കോട് -20 (18)
7. തൃത്താല -19(17)
8. കൊപ്പം -20(17)
9. കുലുക്കല്ലൂര്‍ -19(17)
10. മുതുതല-17(15)
11. നെല്ലായ-22(19)
12. ഓങ്ങല്ലൂര്‍-24(22)
13. പരുതൂര്‍-18(16)
14. തിരുവേഗപ്പുറ-21(18)
15. വല്ലപ്പുഴ-19(16)
16. വിളയൂര്‍-17(15)
17. അമ്പലപ്പാറ-23(20)
18. അനങ്ങനടി-17(15)
19. ചളവറ-17(15)
20. ലെക്കിടി പേരൂര്‍-21(19)
21. വാണിയംകുളം-20(18)
22. കടമ്പഴിപ്പുറം-20(18)
23. കരിമ്പുഴ-20(18)
24. പൂക്കോട്ടുകാവ്-14(13)
25. ശ്രീകൃഷ്ണപുരം-16(14)
26. തൃക്കടീരി-16(16)
27. വെള്ളിനേഴി-14(13)
28. അലനല്ലൂര്‍-24(23)
29. കാരാകുറുശ്ശി-19(16)
30. കരിമ്പ-18(17)
31. കോട്ടോപ്പാടം-24(22)
32. കുമരംപുത്തൂര്‍-21(18)
33. കാഞ്ഞിരപുഴ-21(19)
34. തച്ചനാട്ടുകര-18(16)
35. തച്ചമ്പാറ-15(15)
36. അഗളി-21(21)
37. പുതൂര്‍-14(13)
38. ഷോളയൂര്‍-14(14)
39. കൊടുമ്പ്-17(15)
40. കേരളശ്ശേരി-14(13)
41. കോങ്ങാട്-20(18)
42. മങ്കര-15(14)
43. മണ്ണൂര്‍-15(14)
44. മുണ്ടൂര്‍-20(18)
45. പറളി-21(20)
46. പിരായിരി-24(21)
47. കോട്ടായി-16(15)
48. കുത്തനൂര്‍-17(16)
49. കുഴൽമന്ദം-18(17)
50. മാത്തൂര്‍-18(16)
51. പെരിങ്ങോട്ടുകുറിശ്ശി-18(16)
52. തേങ്കുറിശ്ശി-18(17)
53. കണ്ണാടി-17(15)
54. എരുത്തേമ്പതി-15(14)
55. കൊഴിഞ്ഞാമ്പാറ-19(18)
56. നല്ലേപ്പിള്ളി-21(19)
57. പട്ടഞ്ചേരി-18(16)
58. പെരുമാട്ടി-20(18)
59. വടകരപ്പതി-18(17)
60. കൊല്ലങ്കോട്-19(18)
61. കൊടുവായൂര്‍-19(18)
62. മുതലമട-22(20)
63. പുതുനഗരം-15(13)
64. വടവന്നൂര്‍-14(13)
65. അയിലൂര്‍-19(17)
66. നെല്ലിയാമ്പതി-14(13)
67. എലവഞ്ചേരി-15(14)
68. പല്ലശ്ശന-17(16)
69. മേലാർകോട്-18(16)
70. നെന്മാറ-22(20)
71. ആലത്തൂര്‍-18(16)
72. എരിമയൂര്‍-20(18)
73. കാവശ്ശേരി-19(17)
74. കിഴക്കഞ്ചേരി-24(22)
75. പുതുക്കോട്-16(15)
76. തരൂര്‍-18(16)
77. വണ്ടാഴി-20(19)
78. വടക്കഞ്ചേരി-22(20)
79. കണ്ണമ്പ്ര-18(16)
80. അകത്തേത്തറ-19(17)
81. മലമ്പുഴ-14(13)
82. മരുതറോഡ്-21(19)
83. പുതുപ്പരിയാരം-23(21)
84. പെരുവെമ്പ്-15(14)
85. പുതുശ്ശേരി-24(23)
86. എലപ്പുള്ളി-23(22)
87. പൊൽപ്പുള്ളി-14(13)
88. തെങ്കര-18(17)
- ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ
ബ്രാക്കറ്റിൽ നിലവിലേത്
1. തൃത്താല-16(14)
2. പട്ടാമ്പി-16(15)
3. ഒറ്റപ്പാലം-17(16)
4. ശ്രീകൃഷ്ണപുരം-14(13)
5. മണ്ണാര്‍ക്കാട്-18(17)
6. അട്ടപ്പാടി-14(13)
7. പാലക്കാട്-15(14)
8. കുഴൽമന്ദം-14(13)
9. ചിറ്റൂര്‍-15 (14)
10. കൊല്ലങ്കോട്-15 (13)
11. നെന്മാറ-14 (13)
12. ആലത്തൂര്‍-17 (15)
13. മലമ്പുഴ-15 (13)
- ജില്ല പഞ്ചായത്ത് 31 (30)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.