തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫെയർ പാർട്ടിക്ക് മികച്ച ജയം
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്ക് ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികം സീറ്റ് ലഭിച്ചു. 2015ൽ മൂന്ന് സീറ്റാണുണ്ടായിരുന്നതെങ്കിൽ ഇത്തവണയത് ഏഴ് ആക്കി ഉയർത്താൻ സാധിച്ചതായി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അറിയിച്ചു.
പാലക്കാട് നഗരസഭ 32ാം വാർഡിൽ എം. സുലൈമാൻ, ചെർപ്പുളശ്ശേരി നഗരസഭ 15ാം വാർഡിൽ പി. അബ്ദുൽ ഗഫൂർ, ആലത്തൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ റംല ഉസ്മാൻ എന്നിവർ പാർട്ടി സ്ഥാനാർഥികളായും മുതുതല പഞ്ചായത്ത് പത്താം വാർഡിൽ അമീറ മുസ്തഫ, പുതുക്കോട് പഞ്ചായത്ത് ആറാം വാർഡിൽ സുഹറ ടീച്ചർ, കൊടുവായൂർ പഞ്ചായത്ത് പത്താം വാർഡിൽ സംഗീത ഗിരീഷ് ബാബു, പട്ടാമ്പി നഗരസഭ 12ാം വാർഡിൽ റസ്ന ടീച്ചർ എന്നിവർ പാർട്ടി പിന്തുണച്ച സ്ഥാനാർഥികളായുമാണ് വിജയിച്ചത്.
നിരവധി വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. പാർട്ടി ഒരു പതിറ്റാണ്ടായി ഉയർത്തിപ്പിടിക്കുകയും കഴിഞ്ഞ അഞ്ചുവർഷം സിറ്റിങ് വാർഡുകളിൽ നടപ്പാക്കിയതുമായ ജനപക്ഷ വികസനത്തിെൻറ ഫലമായാണ് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താൻ സാധിച്ചതെന്ന് ജില്ല പ്രസിഡൻറ് പി. മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.