ക്വാറി പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു
text_fieldsകൂറ്റനാട്: അനുമതി നിഷേധിച്ച പ്രദേശത്ത് വീണ്ടും ക്വാറി പ്രവര്‍ത്തനത്തിന് ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. നാഗലശ്ശേരി പഞ്ചായത്തിലെ ചാത്തന്നൂര്‍ ചെമ്പ്രകുന്നിലാണ് ചൊവ്വാഴ്ച ജനകീയ രോഷം പ്രകടമായത്. നേരത്തെ പത്ത് വര്‍ഷമായി നാഗലശ്ശേരി പഞ്ചായത്തില്‍ നിന്നുണ്ടായിരുന്ന അനുമതി ഇതുവരെ പുതുക്കി നല്‍കിയിട്ടില്ല. എന്നാല്‍ വ്യവസായവകുപ്പിന്റെ അനുമതിയും ഹൈകോടതിയുടെ ഇടക്കാല ഉത്തരവും കാണിച്ചാണ് ക്രഷര്‍ യൂനിറ്റ് യന്ത്രങ്ങളുമായി നടത്തിപ്പുകാരെത്തിയത്. സ്ഫോടനം നടത്തി കരിങ്കല്‍ ഖനനം നടത്താന്‍ അനുമതിയില്ലെങ്കിലും ശേഖരിച്ച കല്ലുകളെല്ലാം പൊടിച്ചെടുക്കാനുള്ള നീക്കമാണ്. ആധുനികരീതിയിലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നടത്തുമെന്നതും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. അതേസമയം രാവിലെ ഉപകരണങ്ങളുമായി വന്ന വാഹനങ്ങള്‍ പ്രകടനമായെത്തിയ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ വന്‍പൊലീസ് സന്നാഹം സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ യന്ത്രങ്ങള്‍ ക്വാറിയിലേക്ക് മാറ്റാൻ ശ്രമം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.