തെരഞ്ഞെടുപ്പു ചൂടിൽ മുന്നണികൾ
text_fieldsനെന്മാറ: മേഖലയിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി. വോട്ടുറപ്പിക്കാൻ ഇരുപക്ഷവും വൈകുന്നേരങ്ങളിൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ കൺവെൻഷനുകളും നടക്കുകയാണ്.
ചുവരെഴുത്തും ഏതാണ്ട് പൂർത്തിയായി. അയിലൂർ, നെന്മാറ പഞ്ചായത്തുകളിൽ ബൂത്തു തലത്തിൽ പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായതായി ഇരുമുന്നണികളും അവകാശപ്പെടുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തിയാവാത്തതിനാൽ പ്രചാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.
കൊല്ലങ്കോട്: മത രാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പാണ് പൗരത്വ ഭേദഗതി നിയമമെന്ന് മന്ത്രി എം.ബി. രാജേഷ്. എൽ.ഡി.എഫ് നെന്മാറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ഏരിയ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
ആലത്തൂർ: ഇന്ത്യൻ ഭരണഘടന അട്ടിമറിക്കപ്പെടുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. നാടുവിടേണ്ടി വരുമോ പൗരത്വം ഇല്ലാതാവുമോ എന്ന ആശങ്ക മതന്യൂനപക്ഷ മനസ്സുകളിൽ വ്യാപകമാവുകയാണെന്നും ബാലൻ പറഞ്ഞു. എൽ.ഡി.എഫ് ആലത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) പ്രതിനിധി അഡ്വ. കുശലകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ, വി. ചാമുണ്ണി, കെ.ഇ. ഇസ്മയിൽ (സി.പി.ഐ), അഡ്വ: മഹേഷ് (ജനതാദൾ എസ്) അഡ്വ: മുഹമ്മദ് റാഫി (എൻ.സി.പി), എസ്. വിശ്വനാഥൻ (കേരള കോൺഗ്രസ് -ബി), ശ്രീകുമാർ (കേരള കോൺഗ്രസ് -സ്കറിയ) എന്നിവർ സംസാരിച്ചു. കെ.ഡി. പ്രസേനൻ എം.എൽ.എ സ്വാഗതവും എ. അനിതാനന്ദൻ നന്ദിയും പറഞ്ഞു.
കാഞ്ഞിരപ്പുഴ: എൽ.ഡി.എഫ് ചിറക്കൽപ്പടി മേഖല കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. എൻ.സി.പി നേതാവ് കാപ്പിൽ സൈതലവി അധ്യക്ഷത വഹിച്ചു. കെ. ശാന്തകുമാരി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ. പ്രദീപ്, സതി രാമ രാജൻ എന്നിവർ പങ്കെടുത്തു.
കുഴൽമന്ദം: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് കുഴൽമന്ദം മണ്ഡലം കൺവെൻഷൻ നടത്തി. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഐ.സി. ബോസ് അധ്യക്ഷത വഹിച്ചു. കെ.സി. പ്രീത്, കനകാംബരൻ, എം.എ. ജബ്ബാർ, സി. പ്രകാശ്, സി. പ്രേംനവാസ്, എസ്. രാമകൃഷ്ണൻ, കെ.വി. കണ്ണൻ, കെ.വി. രാജൻ, പ്രതീഷ് മാധവൻ, മിനി നാരായണൻ, അഡ്വ: ഗീരിഷ് നൊച്ചൂള്ളി, കെ. ദേവൻ, ടി.കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.