മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു
text_fieldsപുതുനഗരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പുതുനഗരം പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പുതുനഗരം മേഖല കമ്മിറ്റി സെക്രട്ടറി യു.എ. മൺസൂർ, പ്രസിഡന്റ് അശ്വിൻ അനന്തകൃഷ്ണൻ എന്നിവർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക്ഔട്ട് നോട്ടീസിന്റെ സമാന രീതിയിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
സമൂഹത്തിൽ ലഹളയുണ്ടാക്കുക, അപകീർത്തിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ പുതുനഗരത്തും പരിസരങ്ങളിലും യൂത്ത് ലീഗ് പോസ്റ്റർ പതിച്ചതിനെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രതാപ് സിംഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.