തച്ചമ്പാറയിൽ ലോറി പാഞ്ഞുകയറി വീട് തകർന്നു
text_fieldsതച്ചമ്പാറ: ദേശീയപാതവക്കിലെ വീട്ടിലേക്ക് ലോറി പാഞ്ഞുകയറി വീട് തകർന്നു. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഡ്രൈവർക്കും കാര്യമായ പരിക്കുകളില്ല. ചൊവ്വാഴ്ച പുലർച്ച 3.45നാണ് വീടിനോട് ചേർന്ന അടുക്കള ഭാഗത്തേക്ക് നിയന്ത്രണംതെറ്റി ചരക്ക് ലോറി പാഞ്ഞുകയറിയത്. വീടിന്റെ അരികിൽ പുതുതായി നിർമിച്ച അടുക്കളയാണ് പൂർണമായി തകർന്നത്. തൊട്ടടുത്ത മുറികളിൽ ഉറക്കത്തിലായിരുന്ന വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് -കോഴിക്കോട് 966 ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് മുള്ളത്ത് പാറയിലാണ് സംഭവം. തച്ചമ്പാറ കാപ്പ് മുഖത്ത് റിയാസിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്. വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന തച്ചമ്പാറ സ്വദേശി മഹേഷും ഭാര്യയും രണ്ട് മക്കളും തൊട്ടടുത്ത മുറിയിലാണ് ഉറങ്ങിയിരുന്നത്. സാധാരണ പുതുതായി നിർമിച്ച ഭാഗത്താണ് ഇവർ ഉറങ്ങാറുള്ളത്. ചൊവ്വാഴ്ച പുലർച്ച വരെ ഇവിടെയായിയിരുന്നു ഉറങ്ങിയത്. മാറികിടന്നതിനാൽ ആളപായം ഒഴിവായി. വെട്ടുകല്ല് ഉപയോഗിച്ച് നിർമിച്ച ഭാഗമാ
ണിത്. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. പാലക്കാട് ഭാഗത്ത് ഇരുമ്പ് കമ്പി കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.