ഇന്ധന വില വർധനക്കെതിരെ ലോറി ഉടമകൾ
text_fieldsപാലക്കാട്: ഡീസൽ വില ദിനംപ്രതി ക്രമാതീതമായി വർധിപ്പിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം കുറ്റാരോപണം നടത്തി, വിഷയത്തെ ലാഘവത്തോടെ കാണുന്ന സാഹചര്യത്തിൽ, ചരക്ക് വാഹനടമകൾ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.
കഴിഞ്ഞ 15 ദിവസത്തെ ഇന്ധന വിലവർധന പരിശോധിച്ചാൽ, ഡീസൽ വിലയിൽ മാത്രം 3 രൂപ 50 പൈസയ്ക്കടുത്ത് വർധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പ്രസിഡൻറ് കെ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. നന്ദകുമാർ, സെക്രട്ടേറിയറ്റ് അംഗങ്ങളുമായ എസ്. ഷിഹാബുദ്ദീൻ, എച്ച്. അബ്ദുൾ സലീം, എസ്. മനോജ്, എം. പത്മനാഭൻ, കെ. രൂപേഷ്, കെ.കെ. കൃഷ്ണദാസ്, സി.ജി. ഹരിഹരൻ, സി.കെ. ഭവദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.