ഉപയോഗശൂന്യമായി മലമ്പുഴ ബസ് സ്റ്റാൻഡ്
text_fieldsപാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ കോടികൾ മുടക്കി നിർമിച്ച ബസ് സ്റ്റാൻഡ് ഉപയോഗശൂന്യമാകുന്നു. വർഷങ്ങളായി ബസുകൾ കയറാത്ത സ്റ്റാൻഡ് ഇപ്പോൾ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറി.
മലമ്പുഴ-കഞ്ചിക്കോട് റോഡിൽ റോക്ക് ഗാർഡന് എതിർവശത്താണ് ഒന്നരക്കോടി ചെലവിട്ട് സ്റ്റാൻഡ് നിർമിച്ചത്. 2016ലും 2018ലും ഉദ്ഘാടനം കഴിഞ്ഞിട്ടും സ്റ്റാൻഡിലേക്ക് ബസ്സുകളെത്തിക്കാൻ പൊലീസും ഭരണാധികാരികളും നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. മലമ്പുഴ റൂട്ടിലോടുന്ന ബസുകളെല്ലാം ഇപ്പോഴും നിർത്തിയിടുന്നത് ഉദ്യാനത്തിനു മുന്നിലാണ്.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചാണ് കഞ്ചിക്കോട് റൂട്ടിൽ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. ഉദ്യാനത്തിന് മുന്നിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ സ്റ്റാൻഡിലേക്ക് വന്നുപോവുന്നത് സമയ നഷ്ടത്തിനിടയാക്കുമെന്ന കാരണത്താൽ ബസുകളെത്താതായതോടെ കടമുറികൾ അടഞ്ഞു കിടക്കുകയും ഇരിപ്പിടങ്ങൾ നാശത്തിന്റെ വക്കിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.