മലമ്പുഴ: കോൺഗ്രസ് വോട്ടുചോർച്ചക്ക് കൂടുതൽ തെളിവുകൾ
text_fieldsപാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് വോട്ടുചോർച്ചയുടെ കൂടുതൽ കണക്കുകൾ പുറത്ത്. ഭരണത്തിലുള്ള എലപ്പുള്ളി പഞ്ചായത്തിൽ പോലും യു.ഡി.എഫ്, ബി.ജെ.പിക്ക് പിന്നിൽ മൂന്നാമതായി. എലപ്പുള്ളിയിൽ ബി.ജെ.പി 7263 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിെൻറ പെട്ടിയിൽ വീണത് 6296 വോട്ടുകൾ മാത്രം. മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുത റോഡ്, കൊടുമ്പ് പഞ്ചായത്തുകളിലും കോൺഗ്രസിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് ബി.ജെ.പിയാണ്.
കൊടുമ്പിൽ ഒരു പഞ്ചായത്ത് അംഗംപോലുമില്ലാത്ത ബി.ജെ.പി, 3829 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ മൂന്ന് മെംബർമാരുള്ള കോൺഗ്രസിന് ലഭിച്ചത് 3791 വോട്ടുകൾ.
മരുത റോഡിൽ ബി.ജെ.പി ഏഴായിരത്തിൽപരം വോട്ടുകൾ നേടിയപ്പോൾ നാലായിരത്തിൽ താഴെ വോട്ട് മാത്രമാണ് യു.ഡി.എഫിെൻറ പെട്ടിയിൽ വീണത്. മലമ്പുഴയിൽ 3200ലധികം വോട്ടുകൾ ബി.ജെ.പിയുടെ പെട്ടിയിൽ വീണപ്പോൾ യു.ഡി.എഫിെൻറ പെട്ടിയിൽ വീണത് അതിെൻറ പകുതി വോട്ടുകൾ മാത്രം. അകത്തേത്തറയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്് ബി.ജെ.പിയാണ്.
6500ൽപരം വോട്ടുകൾ നേടിയ ബി.ജെ.പിക്ക് പിന്നിൽ 6044 വോട്ടുമായി എൽ.ഡി.എഫ് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫിന് 2644 വോേട്ട നേടാനായുള്ളൂ. പുതുപ്പരിയാരത്തും മുണ്ടൂരിലും ബി.ജെ.പിയേക്കാൾ 2000 വോട്ടിന് പിന്നിലാണ് യു.ഡി.എഫ്. പുതുശ്ശേരിയിൽ മാത്രമാണ് യു.ഡി.എഫ് അൽപമെങ്കിലും മാനം കാത്തത്. അവിടെ 200ന് അടുത്ത് വോട്ട് ബി.ജെ.പിയേക്കാൾ കൂടുതൽ യു.ഡി.എഫ് നേടിയിട്ടുണ്ട്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 46,000ത്തിലധികം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന യു.ഡി.എഫിെൻറ വോട്ടുകൾ അസംബ്ലി തെരഞ്ഞെടുപ്പിൽ 35,000ത്തിലേക്ക് കൂപ്പുകുത്തി. ഒാരോ പഞ്ചായത്തിലും കോൺഗ്രസിെൻറ 1000 വോട്ടുകളെങ്കിലും ബി.ജെ.പിയിലേക്ക് മറിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബി.ജെ.പിയുടെ വോട്ടുകൾ ഇതാദ്യമായി അര ലക്ഷത്തിന് മുകളിൽ വരുകയും ചെയ്തു. എട്ട് പഞ്ചായത്തുകളിൽ ഏഴിടത്ത് എൽ.ഡി.എഫ് ആണ് ഒന്നാംസ്ഥാനത്ത്. എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ 25,000ത്തിൽപരം വോട്ടുകൾക്കാണ് മലമ്പുഴയിൽ വിജയിച്ചത്.
മലമ്പുഴ മണ്ഡലം പഞ്ചായത്ത്, എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി, ഭൂരിപക്ഷം എന്നിവ യഥാക്രമം
മുണ്ടൂർ -10,750 -3922 -6122 -4628
പുതുപ്പരിയാരം -11,517 -3976 -6974 -4543
അകത്തേത്തറ -6044 -2644 -6529 -485
മലമ്പുഴ -3966 -1626 -3220 -746
മരുതറോഡ് -9881 -3850 -7012 -2869
പുതുശ്ശേരി -13,638 -8553 -8369 -5269
എലപ്പുള്ളി -11,737 -6296 -7263 -4474
കൊടുമ്പ്: 6533 -3791 -3829 -2704
പോസ്റ്റൽ വോട്ട്: 1838 -833 -899 -939
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.