മങ്കര-പെരുമ്പാറ ചെമ്മുക റോഡ് കാത്തിരിപ്പ് തുടരുന്നു
text_fieldsപത്തിരിപ്പാല: പത്ത് വർഷത്തോളമായി മങ്കര-പെരുമ്പാറ ചെമ്മുക റോഡിനായി കാത്തിരിപ്പ് തുടരുകയാണ് പ്രദേശത്തെ പത്തോളം കുടുംബാംഗങ്ങൾ. മങ്കര കണ്ണമ്പരിയാരം സംസ്ഥാന പാതയിൽനിന്ന് 200 മീറ്ററോളം ദൂരം വരുന്ന പെരുമ്പാറ-ചെമ്മുക കനാൽ റോഡിലെ പത്തോളം കുടുംബാംഗങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. 200 മീറ്ററോളം ദൂരംവരെ റോഡ് കിട്ടിയാൽ പ്രശ്നപരിഹാരമാകും.
മാറിവന്ന ഒരു ഭരണസമിതിയും നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകാൻപോലും വാഹനം എത്തില്ല. അധികാരികൾ തിരിഞ്ഞുനോക്കാതെയായതോടെ പ്രദേശത്തെ വിട്ടുകാർ സ്വന്തമായി 60000 ത്തോളം രൂപ മുടക്കി ക്വാറി മാലിന്യമിട്ടാണ് താൽക്കാലികമായെങ്കിലും വാഹനമെത്താൻ സൗകര്യമൊരുക്കിയത്. റോഡ് നവീകരിച്ച് നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് വർഷം മുമ്പ് മങ്കര പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. മഴക്കാലമായാൽ ക്വാറി മാലിന്യമെല്ലാം ഒഴുകി ചളിക്കുളമാകും. വിദ്യാർഥികൾക്കാണ് ഏറെ പ്രയാസം. ബന്ധപ്പെട്ടവർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ ജില്ല കലക്ടർക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം.
മങ്കര പെരുമ്പാറ
ചെമ്മുകയിലേക്കുള്ള നടപ്പാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.