വിളവിന് വെല്ലുവിളികേളറെ...
text_fieldsമങ്കര: ഗെയിലിന്റെ നിർമാണ പ്രവൃത്തികൾ കഴിഞ്ഞിട്ടും കൃഷിയിടം പൂർവസ്ഥിതിയിലാക്കാത്തതിൽ മനുഷ്യമതിൽ തീർത്ത് കർഷകരുടെ പ്രതിഷേധം. പൈപ്പിടൽ പ്രവൃത്തികൾ കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും പൂർവസ്ഥിതിയിലാക്കാത്തതിനാൽ മങ്കര കണ്ണംപരിയാരം പാടശേഖരത്തിലെ 30 ഏക്കറോളം സ്ഥലം കൃഷിയിറക്കാനാകാതെ തരിശായി കിടപ്പിലാണ്.
നിർമാണ പ്രവൃത്തികൾ കഴിഞ്ഞ് രണ്ടു വർഷത്തിനകം കൃഷി ഭൂമി പൂർവസ്ഥിതിയിലാക്കി നൽകാമെന്നായിരുന്നു ഗെയിൽ അധികൃതർ കർഷകർക്ക് ഉറപ്പു നൽകിയത്. പക്ഷേ ഇന്നേവരെ ഉറപ്പ് പാലിച്ചില്ല. ഇതോടെ 50തോളം കർഷകരുടെ ഉപജീവന മർഗമാണ് മുടങ്ങിയത്.
പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തടർന്നാണ് കർഷകരുടെ നേതൃത്വത്തിൽ വയലിൽ മനുഷ്യച്ചങ്ങല തീർത്തത്. കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മീനാക്ഷി, രാമനാഥൻ, കാർത്യായനി, ചന്ദ്രിക, വേലായുധൻ, കുട്ടപ്പൻ, പട്ടുണ്ണി, ചന്ദ്രബോസ്, ചെന്താമര, സഹദേവൻ, ഉണ്ണികൃഷ്ണൻ, രാധ, ചന്ദ്രൻ തുടങ്ങിയ 50തോളം കർഷകരുടെ കൃഷിയാണ് പൂർവസ്ഥിതിയിലാക്കാനുള്ളത്.
നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. സമരം പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ചെന്താമരാക്ഷൻ, ഉണ്ണികൃഷ്ണൻ, കൃഷ്ണൻ, ജിത്തു, സുബൈർ കല്ലൂർ, അച്യുതൻ കുട്ടി, സന്തോഷ്, വെള്ളപ്പൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.