കല്ലൂരിൽ ഓലകരിച്ചിൽ രോഗം പടരുന്നു
text_fieldsമങ്കര: മങ്കര കല്ലൂരിലെ അരങ്ങാട്, പഴങ്ങോട്ട് എന്നീ പാടശേഖരങ്ങളിൽ ഓലകരിച്ചിൽ രോഗംമൂലം 100 ഏക്കർ നെൽകൃഷി നാശഭീഷണിയിൽ.
ഒന്നാംവിളയായി കൂർക്ക കൃഷിയാണ് കൃഷിയിറക്കുന്നത്. രണ്ടാം വിളയാണ് നെൽകൃഷിയിറക്കുന്നത്.കൃഷിയിറക്കി രണ്ടു മാസം പിന്നിടുമ്പോഴേക്കും ഓലകരിച്ചിൽ തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്. കനാൽവെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്.
രണ്ടാഴ്ചയെങ്കിലും വെള്ളം ലഭ്യമായില്ലെങ്കിൽ കൃഷി ഉണങ്ങി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കാട്ടുപന്നിശല്യംമൂലമാണ് ഒന്നാംവിള കൂർക്ക കൃഷി ചെയ്യുന്നത്. ഓലകരിച്ചിൽ ഭീഷണി നേരിടുന്ന മങ്കര കല്ലൂർ അരങ്ങാട്ട് പാടശേഖരത്തിലെ നെൽകൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.