ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വർഷം; തുറന്ന് കൊടുക്കാതെ മങ്കരയിലെ വാതക ശ്മശാനം
text_fieldsമങ്കര: ഉദ്ഘാടനം കഴിഞ്ഞ് വർഷം മൂന്ന് കഴിഞ്ഞിട്ടും പ്രവർത്തിക്കാനാകാതെ മങ്കരയിലെ വാതക ശ്മശാനം. മുൻ എം.എൽ.എ കെ.വി. വിജയദാസിന്റെ ആസ്തിവികസന ഫണ്ടിലുൾപ്പെടുത്തി 40 ലക്ഷം രൂപ ചിലവിലാണ് ശ്മശാനം പൂർത്തികരിച്ചത്. എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്തായിരുന്നു ശ്മശാനം എം.എൽ.എ ഉദ്ഘാടനം ചെയ്തത്.
എന്നാൽ മൂന്നു വർഷം പിന്നിട്ടിട്ടും ഇന്നേവരെ ശ്മശാനം പ്രവർത്തിക്കാനായില്ല. തുടർന്ന് വന്ന കോൺഗ്രസ് ഭരണ സമിതി പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ലൈസൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അനുമതിക്കായി കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് പദ്ധതി പ്രവർത്തിക്കണമെങ്കിൽ ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കണമെന്നുള്ള ഉത്തരവ് ലഭിച്ചത്.
ഇവ സ്ഥാപിച്ചില്ലെങ്കിൽ ശ്മശാനം പ്രവർത്തിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ശ്മശാനം പ്രവർത്തിക്കാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയായി. സർക്കാറും എം.എൽ.എയും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.