Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightതെരുവുനായ് ശല്യം...

തെരുവുനായ് ശല്യം തച്ചമ്പാറയില്‍ എ.ബി.സി കേന്ദ്രം നിർമിക്കുന്നു

text_fields
bookmark_border
ABC Center
cancel
camera_alt

Representational Image

മ​ണ്ണാ​ര്‍ക്കാ​ട്: തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മ​ണ്ണാ​ര്‍ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ ത​ച്ച​മ്പാ​റ​യി​ല്‍ എ.​ബി.​സി (അ​നി​മ​ല്‍ ബ​ര്‍ത്ത് ക​ണ്‍ട്രോ​ള്‍ പ്രോ​ഗ്രാം) കേ​ന്ദ്രം നി​ര്‍മി​ക്കാ​ന്‍ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ല​ന​ല്ലൂ​ര്‍, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ര്‍, ത​ച്ച​നാ​ട്ടു​ക​ര, തെ​ങ്ക​ര, ത​ച്ച​മ്പാ​റ, ക​രി​മ്പ, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ക.

70 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. ഈ ​മാ​സം 17ന് ​ചേ​രു​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ക​രാ​ര്‍ വ​ച്ച് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​രം​ഭി​ക്കും. സ്ഥ​ലം ന​ല്‍കി​യ ത​ച്ച​മ്പാ​റ ഒ​ഴി​കെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ള്‍ മൂ​ന്ന് ല​ക്ഷം രൂ​പ വീ​ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 11 ല​ക്ഷ​വും മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ അ​ഞ്ച് ല​ക്ഷ​വും അ​നു​വ​ദി​ക്കും. ബാ​ക്കി തു​ക ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ല്‍കും. തെ​രു​വു​നാ​യ എ​ണ്ണം നി​യ​ന്ത്രി​ക്കു​ക, പേ​വി​ഷ ഉ​ന്മൂ​ല​നം തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ എ.​ബി.​സി കേ​ന്ദ്രം ആ​രം​ഭി​ക്കാ​നാ​ണ് നി​ര്‍ദേ​ശം. 2015-16 കാ​ല​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​ദ്ധ​തി​യാ​രം​ഭി​ച്ച​പ്പോ​ള്‍ മ​ണ്ണാ​ര്‍ക്കാ​ട് താ​ലൂ​ക്കി​നും എ.​ബി.​സി കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ സ്ഥ​ലം ല​ഭ്യ​മാ​കാ​തി​രു​ന്ന​തി​നാ​ല്‍ ന​ട​ന്നി​ല്ല. ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ന​ല്‍കി​യ​തോ​ടെ എ​ട്ട് വ​ര്‍ഷം നീ​ണ്ട പ്ര​തി​സ​ന്ധി​ക്കാ​ണ് പ​രി​ഹാ​ര​മാ​യ​ത്. മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കീ​ഴി​ലു​ള്ള ക​രി​മ്പ, ത​ച്ച​മ്പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ര്‍, കോ​ട്ടോ​പ്പാ​ടം, അ​ല​ന​ല്ലൂ​ര്‍, ത​ച്ച​നാ​ട്ടു​ക​ര തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ടോ​പ്പാ​ട​ത്ത് സ്‌​കൂ​ളി​ല്‍ ക്ലാ​സ് മു​റി​യി​ല്‍ ക​യ​റി വി​ദ്യാ​ര്‍ഥി​നി​യേ​യും റോ​ഡി​ല്‍ നാ​ലു​പേ​രെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ബ​ഷീ​ര്‍ തെ​ക്ക​ന്‍ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ.​കെ.​ല​ക്ഷ്മി​ക്കു​ട്ടി, ജ​സീ​ന അ​ക്ക​ര, സ​ജ്‌​ന സ​ത്താ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ.​കോ​മ​ള​കു​മാ​രി, സി​ദ്ദീ​ഖ് ചേ​പ്പോ​ട​ന്‍, ആ​യി​ഷാ​ബി ആ​റാ​ട്ടു​തൊ​ടി, ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​ജി ടോ​മി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ വ​റോ​ട​ന്‍, പി.​വി.​കു​ര്യ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് ഉ​നൈ​സ്, കെ.​റം​ല​ത്ത്, എം.​ജി​ഷ, സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ.​ജ​യ​കു​മാ​ര്‍, തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശി​വ​പ്ര​കാ​ശ​ന്‍, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ര്‍ക്ക് ആ​ദ​ര്‍ശ് എ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ.​എ​ക്‌​സ്.​ഇ. രാ​ജേ​ഷ്, എ.​ഇ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ബി.​ഡി.​ഒ. അ​ജി​ത്കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray DogPalakkadThachamparaABC Center
News Summary - ABC center is being constructed at Thachampara for stray Dogs
Next Story