Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightചി​കി​ത്സ...

ചി​കി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​നെ സം​ര​ക്ഷി​ക്കാ​നാ​ളി​ല്ല; ഏ​റ്റെ​ടു​ത്ത് അ​ഗ​തി മ​ന്ദി​രം

text_fields
bookmark_border
ചി​കി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​നെ സം​ര​ക്ഷി​ക്കാ​നാ​ളി​ല്ല; ഏ​റ്റെ​ടു​ത്ത് അ​ഗ​തി മ​ന്ദി​രം
cancel

മ​ണ്ണാ​ര്‍ക്കാ​ട്: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​നെ സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​ത്ത​തി​നാ​ല്‍ അ​ഗ​തി മ​ന്ദി​രം ഏ​റ്റെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പു​ഴ ഇ​യ്യ​മ്പ​ലം ചേ​ട്ട​ന്‍പ്പ​ടി​യി​ലെ രാ​മ​ലി​ങ്ക​ത്തെ (88)യാ​ണ് കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നി​ലെ ഉ​ദ​യം അ​ഗ​തി മ​ന്ദി​രം ഏ​റ്റെ​ടു​ത്ത​ത്.

നേ​ര​ത്തെ രാ​മ​ലി​ങ്കം ഉ​ദ​യ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്നി​രു​ന്ന രാ​മ​ലി​ങ്ക​ത്തെ സ​മീ​പ​ത്തു​കാ​ര്‍ 108 ആം​ബു​ല​ന്‍സ് വി​ളി​ച്ചാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണാ​ര്‍ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നൊ തി​രി​ച്ചു​കൊ​ണ്ടു​പോ​വു​ന്ന​തി​നൊ ആ​രും വ​രാ​ത്ത​തി​നാ​ല്‍ രാ​മ​ലി​ങ്ക​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​ഗ​തി മ​ന്ദി​ര​ത്തെ ബ​ന്ധ​പ്പെ​ട്ട​ത്. അ​വി​വാ​ഹി​ത​നാ​ണ് രാ​മ​ലി​ങ്കം.

ക​ഴി​ഞ്ഞ ആ​ഴ്ച ഓ​ട്ടോ ഇ​ടി​ച്ചാ​ണ് നെ​റ്റി​യി​ലു​ള്ള മു​റി​വെ​ന്നും ഇ​ടി​ച്ച ഓ​ട്ടോ നി​ര്‍ത്താ​തെ പോ​യെ​ന്നും രാ​മ​ലി​ങ്കം പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കീ​ട്ടോ​ട്ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍നി​ന്നും രാ​മ​ലി​ങ്ക​ത്തെ കോ​ഴി​ക്കോ​ട്ടെ അ​ഗ​തി മ​ന്ദി​ര​ത്തി​ലേ​ക്ക് കൊ​ണ്ടുപോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentoldage home
News Summary - An elderly person seeking treatment cannot be protected
Next Story