കൈകോർക്കാം, ലഹരിക്ക് തടയിടാൻ; ‘മൂവ്’: കൂട്ടായ്മയുടെ മണ്ണാർക്കാടൻ മാതൃക
text_fieldsലഹരിക്കെതിരെ മണ്ണാർക്കാട്ട് ചേർന്ന മൂവ് ജനകീയ കൂട്ടായ്മ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ യോഗമാണ് മൂവ് സംഘടനയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മയിൽ സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 400 ലധികം ആളുകൾ പങ്കെടുത്തു.
ഡോ.കെ.എ. കമ്മാപ്പ അധ്യക്ഷത വഹിച്ചു. ജനകീയ യോഗത്തിൽ മൂവ് ആക്ഷൻ പ്ലാൻ കരട് അവതരിപ്പിച്ചു. യോഗത്തിൽ ഉയർന്നുവന്ന മികച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, വൈസ് ചെയർപേഴ്സൻ പ്രസീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, പഴേരി ഷെരീഫ് ഹാജി, എം. പുരുഷോത്തമൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, പി. അഹമ്മദ് അഷ്റഫ്, നിസാബുദ്ദീൻ ഫൈസി, മുഹമ്മദ് ചെറൂട്ടി, കെ.പി.എസ്. പയ്യെനടം, ബാവിക്ക, കെ. മൻസൂർ, ഫിറോസ് ബാബു, ശ്രീരാജ് വെള്ളപ്പാടം, ഹുസൈൻ കോളശ്ശേരി, ഗിരീഷ് ഗുപ്ത, സിദ്ദീഖ് മച്ചിങ്ങൽ, സദഖത്തുള്ള പടലത്ത്, അഡ്വ. ജോസ് ജോസഫ്, ഷമീർ പഴേരി, കെ.വി.എ. റഹ്മാൻ തുടങ്ങി ജനപ്രതിനിധികൾ, രാഷട്രീയ പാർട്ടി നേതാക്കൾ, സാമുദായിക സംഘടന നേതാക്കൾ, മതപണ്ഡിതർ, യുവജന സംഘടന നേതാക്കൾ, വിദ്യാർഥി സംഘടന പ്രതിനിധികൾ, സേവ് മണ്ണാർക്കാട്, മണ്ണാർക്കാട് ഫുട്ബാൾ അസോസിയേഷൻ, വോയിസ് ഓഫ് മണ്ണാർക്കാട്, യൂത്ത് ക്ലബുകൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാര സംഘടന ഭാരവാഹികൾ, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, ട്രേഡ് യൂനിയൻ പ്രതിനിധികൾ, ഓട്ടോ തൊഴിലാളി സംഘടനകൾ, ബസ് ഓണേഴ്സ് അസോസിയേഷൻ, ചിറക്കൽപ്പടി കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് അസോസിയേഷൻ, പത്ര പ്രവർത്തകസംഘടനകൾ, യൂസ്ഡ് വെഹിക്കിൾ ഡീലേർസ് അസോസിയേഷൻ, വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്റ്, അധ്യാപക പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.