ഒഴിവാക്കണം, 'ബഹുമാനപ്പെട്ട... വിനീതമായി...'
text_fieldsമണ്ണാര്‍ക്കാട്: ഭരണഭാഷയിലെ വിധേയത്വപദങ്ങള് ഉപേക്ഷിച്ച് അവകാശപദങ്ങള് ഉപയോഗിക്കാനായി നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം അരുണ്‍കുമാര്‍ പാലക്കുറുശ്ശി നഗരസഭ ചെയര്മാന് നോട്ടീസ് നല്കി.
രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും പ്രജയായിരുന്ന ജനങ്ങള്‍ പരാതി ബോധിപ്പിക്കുന്നതിനായുള്ള നിവേദനങ്ങളിലെ വിധേയത്വ ഭാഷയാണ് ബഹുമാനപ്പെട്ട, വിനീതമായി, അങ്ങേക്ക്, അവര്‍കള്‍, ദയവുണ്ടായി, താഴ്മയോടെ അപേക്ഷിക്കുന്നു തുടങ്ങിയവ.
എന്നാല്‍, പ്രജയില്‍നിന്ന് പൗരനിലേക്കുള്ള മാറ്റം പൂര്‍ത്തിയായി 75 വര്‍ഷം പിന്നിടുന്ന വേളയിലും ഇത്തരം പദപ്രയോഗങ്ങള്‍ തുടരുന്ന സാഹചര്യമാണ്. പൗരാവകാശം വിനിയോഗിക്കാന്‍ അനുവദിക്കുന്ന രേഖകളിലെ അപേക്ഷ ഫോറം എന്ന പദം നീക്കം ചെയ്ത് അവകാശ പത്രിക എന്നാക്കി മാറ്റുകയോ ഓദ്യോഗിക ഭാഷാ വകുപ്പിനോട് പുതിയ പദം ആവശ്യപ്പെടുകയോ ചെയ്യണം. അതുപോലെ സര്, മാഡം വിളികളും അവസാനിപ്പിക്കേണ്ടതാണെന്നും അരുണ്‍കുമാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.