Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightപ​ത്തു​ല​ക്ഷത്തിന്റെ...

പ​ത്തു​ല​ക്ഷത്തിന്റെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം പി​ടി​കൂ​ടി

text_fields
bookmark_border
സെ​യ്ത്
cancel
camera_alt


സെ​യ്ത്


മ​ണ്ണാ​ർ​ക്കാ​ട്: സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ച പ​ത്തു​ല​ക്ഷം വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ണ്ണാ​ര്‍ക്കാ​ട് ആ​ണ്ടി​പ്പാ​ടം മം​ഗ​ലം​തൊ​ടി സെ​യ്തി​നെ (43) അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​ത്തി​ലെ വ​ട​ക്കു​മ​ണ്ണ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലെ വാ​ട​ക​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് എ​സ്.​ഐ​മാ​രാ​യ വി. ​വി​വേ​ക്, സി.​എ. സാ​ദ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ 46 ചാ​ക്കു​ക​ളി​ലാ​യാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

നെ​ല്ലി​പ്പു​ഴ ഭാ​ഗ​ത്ത് പ​ല​ച​ര​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ് സെ​യ്ത്. ഇ​യാ​ളാ​ണ് മു​റി വാ​ട​ക​ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ഇ​യാ​ളെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നു​ള്ള ഒ​രാ​ളാ​ണ് ഇ​വ ക​ട​യി​ലെ​ത്തി​ച്ചു​ത​രു​ന്ന​തെ​ന്നും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലാ​ണ് വി​ല്‍പ​ന ചെ​യ്യു​ന്ന​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സു​കാ​രാ​യ അ​ഷ്റ​ഫ്, കെ. ​വി​നോ​ദ് കു​മാ​ര്‍, ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ ഷാ​ഫി, ഷെ​ഫീ​ക്ക് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTobacco productsPalakkad News
News Summary - Banned tobacco product worth 10 lakh seized
Next Story