കോടതിപ്പടിയിൽ വൻ അഗ്നിബാധ
text_fieldsമണ്ണാർക്കാട്: നഗരത്തിൽ കോടതിപ്പടിയിൽ വൻ അഗ്നിബാധ. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രം പൂർണമായി കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അഗ്നിബാധയുണ്ടായത്.
പ്ലാസ്റ്റിക്കുൾപ്പെടെ സാധനങ്ങളിൽ തീ ആളിപടർന്നതോടെ ദേശീയപാതയും പരിസരവുമെല്ലാം കറുത്ത പുക കൊണ്ട് നിറഞ്ഞു. പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ പരിഭ്രാന്തരായി.
കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപം നഗരസഭ ബസ് ടെർമിനലിന് പുറകിലുള്ള ഷെഡിലാണ് അഗ്നിബാധയുണ്ടായത്. പൂർണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല.
കോടതിപ്പടി പാറക്കൽ സത്താറിെൻറ സ്ഥലത്ത് തൃശൂർ ദേശമംഗലം സ്വദേശി ഉമ്മറിെൻറ ഉടമസ്ഥതയിലുള്ള മാർക്കറ്റിലാണ് അപകടമുണ്ടായത്.
15 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വട്ടമ്പലത്ത് നിന്ന് രണ്ട് യൂനിറ്റ് ഫയർ ഫോഴ്സെത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിനെ തുടർന്ന് കൂടുതൽ യൂനിറ്റുകളെത്തിച്ചു. മുൻകരുതലായി പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
തീ ശക്തമായതോടെ ഫയർ യൂനിറ്റുകൾ പല തവണ വെള്ളം നിറച്ചു വരേണ്ടി വന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ നീണ്ട പരിശ്രമത്തിലാണ് മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണവിധേയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.