തടസ്സം നീങ്ങി; ഇയാസുദ്ദീെൻറ വീട്ടിൽ വെളിച്ചമെത്തി
text_fieldsപത്തിരിപ്പാല: പാറ പ്രദേശം ആയതിനാൽ വൈദ്യുതിക്കാൽ സ്ഥാപിക്കാൻ ബുദ്ധിമുട്ടിയ നിർധന കുടുംബത്തിന് മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ഇടപെടലോടെ വെളിച്ചമെത്തി. മണ്ണൂർ കൊട്ടക്കുന്ന് മാങ്ങോട്ട് പറമ്പിൽ ഇയാസുദ്ദീെൻറ വീട്ടിലേക്കാണ് തടസ്സം മറികടന്ന് വെളിച്ചമെത്തിയത്.
അപേക്ഷ കെ.എസ്.ഇ.ബി പരിഗണിച്ചെങ്കിലും പാറയുടെ പ്രശ്നംമൂലം തൂൺ സ്ഥാപിക്കുക ബുദ്ധിമുട്ടായി. തുടർന്നാണ് വൈദ്യുതി എത്തിക്കാൻ സഹായം തേടി പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥന് കുടുംബം അപേക്ഷ നൽകിയത്. പാറയിൽ കുഴികുഴിച്ച് തൂൺ സ്ഥാപിക്കാനുള്ള സൗകര്യം പ്രസിഡൻറ് ഒരുക്കി. ഏഴ് തൂണുകൾ സ്ഥാപിച്ച് വീട്ടിലേക്ക് വെളിച്ചം എത്തിച്ചു.സ്വിച്ച് ഓൺ ഒ.വി. സ്വാമിനാഥൻ നിർവഹിച്ചു. സി.പി.എം നേതാക്കളായ കെ.എസ്. ബഷീർ, ടി.പി. മോഹനൻ, വിപിൻ കുമാർ, ഹക്കീം എന്നിവരും വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.