ആളിപ്പടർന്ന്..
text_fieldsമണ്ണാര്‍ക്കാട്: വേനലെത്തിയതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തങ്ങളും വർധിക്കുന്നു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 13 തീപിടിത്തങ്ങള്‍ സംഭവിച്ചു. ഉണക്കപ്പുല്ലിന് തീപിടിച്ചതും റബര്‍ പുകപ്പുരയിലുണ്ടായ തീപിടിത്തങ്ങളുമാണ് അധികവും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവും അഗ്നിബാധയുണ്ടായി. കഴിഞ്ഞ വര്‍ഷം 123 തീപിടിത്തങ്ങളാണ് നിലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. വേനല്‍ക്കാല തീപിടിത്തങ്ങള്‍ സാധാരണ നിലയില്‍ ഫെബ്രുവരി അവസാനിക്കുമ്പോഴാണ് ആരംഭിക്കാറുള്ളത്.
എന്നാല്‍, ഇത്തവണ ജനുവരിയുടെ തുടക്കം തന്നെ പറമ്പുകളിലും തോട്ടങ്ങളിലും മറ്റും തീപിടിത്തമുണ്ടായത് ആശങ്ക ഉയര്‍ത്തുന്നു. വേനല്‍ രൂക്ഷമാകുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സ്ഥിതി എന്താകുമെന്ന വേവലാതിയിലാണ് അഗ്നിരക്ഷാസേനയും നാടും. അന്തരീക്ഷ താപനില ഉയരുകയും തൽഫലമായി തീപിടിത്ത സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നതിനാല്‍ ഇത് ഒഴിവാക്കാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അഗ്നിരക്ഷ സേന നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.