അക്ഷരമുറ്റത്ത് ആദ്യ ദിനം
text_fieldsകല്ലടിക്കോട് ജി.എം.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽനിന്ന്
കളിയും ചിരിയും കരച്ചിലുമായി ഒരു അധ്യയനവർഷാരംഭം കൂടി സമാഗതമായിരിക്കുന്നു. തോരണങ്ങൾ തൂക്കിയൊരുങ്ങിയ വിദ്യാലയ മുറ്റത്ത് ചിണുങ്ങിയും കൊഞ്ചിയുമെത്തിയ നവാഗതരെ സ്നേഹസമ്മാനങ്ങളേകി അധ്യാപകർ ചേർത്തുപിടിച്ചു. അവധിക്കാലം കഴിഞ്ഞ് കൂട്ടുകാരെ കാണാൻ കാത്തിരുന്ന വിദ്യാർഥികൾക്കും പ്രവേശനോത്സവം ആനന്ദോത്സവമായി
മണ്ണാർക്കാട്: താലൂക്കില്‍ സ്കൂൾ പ്രവേശനോത്സവം വര്‍ണാഭമായി. ഉപജില്ലതല പ്രവേശനോത്സവം കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റെജി ജോസ് മുഖ്യാതിഥിയായി. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അനഘ ബിജുവിനെയും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെയും ആദരിച്ചു.
തയ്യല്‍ ക്ലാസ് ഉദ്ഘാടനവും പാഠപുസ്തകങ്ങളുടെയും പഠനസാമഗ്രികളുടെയും വിതരണവും നടന്നു. വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ജനപ്രതിനിധികളായ ബിജി ടോമി, മിനിമോള്‍ ജോണ്‍, കെ. പ്രദീപ്, എ.ഇ.ഒ സി. അബൂബക്കര്‍, പി.സി. ഷാജി, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റര്‍ കെ. മുഹമ്മദാലി, കെ. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് നഗരസഭാതല പ്രവേശനോത്സവം മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂളില്‍ നഗരസഭ ചെയര്മാൻ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പുതുതായി പണി കഴിപ്പിച്ച ശൗചാലയമുറിയും കട്ടപതിച്ച മുറ്റവും തുറന്നുകൊടുത്തു. നഗരസഭ ഉപാധ്യക്ഷ കെ. പ്രസീത മുഖ്യാതിഥിയായി. അക്ഷര ദീപവും തെളിയിച്ചു.
കൗണ്‍സിലര്‍മാരായ ഹംസ കുറുവണ്ണ, കെ. റജീന, യു.ജി.എസ്. എം.ഡി. അജിത് പാലാട്ട്, പ്രധാനധ്യാപകന് സി. നാരായണന്, പി.ടി.എ പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂൾ പ്രവേശനോത്സവം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി. മുരളി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്മാന് പ്രഫ. സാബു ഐപ്പ് അധ്യക്ഷത വഹിച്ചു. വാര്‍ഷിക ആസൂത്രണരേഖ പ്രകാശനവും നടന്നു.
സ്കൂള്‍ പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് എന്‍.കെ. രോഹിണി, എം.ഇ.ടി സെക്രട്ടറി ജോബ് ഐസക്, വൈസ് പ്രസിഡന്റ് മത്തായി ഈപ്പന്, ജോ. സെക്രട്ടറി വിനു ജേക്കബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പ്രകാശ്, പി.ടി.എ പ്രസിഡന്റ് അബു താഹിര്‍, ബിജു മോന് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം ചെയര്മാന് ഷെറിന് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ സെക്രട്ടറി കെ.പി. അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കെ. ആയിഷാബി, കീടത്ത് അബ്ദു, ഉമ്മര്‍, ഫെബിന, പി.എം. ഹഫ്സത്ത്, അബ്ദുൽ ജലീല്‍, പി.കെ. ബിന്ദു, അബ്ദുൽ കരീം എന്നിവര്‍ സംസാരിച്ചു.
അലനല്ലൂർ: നവാഗതർക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫലവൃക്ഷത്തെ നട്ടു.
സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ ആനയിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എസ്. പ്രതിഭ, പ്രധാനാധ്യാപകൻ പി. റഹ്മത്ത്, സീനിയർ അസിസ്റ്റന്റ് ഡോ. സി.പി. മുസ്തഫ, എം.പി.ടി.എ പ്രസിഡന്റ് ടി.പി. സൈനബ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുസ്സലാം പടുകുണ്ടിൽ, പ്രജീഷ് പൂളക്കൽ, ഫെബിന, നാരായണൻകുട്ടി, പി. അഹമ്മദ് സുബൈർ, ടി.കെ. സക്കീർ, റഫീഖ പാറോക്കോട്ട്, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസൻ, വി.പി. അബൂബക്കർ, അധ്യാപകരായ സി. ബഷീർ, പി. ദിലീപ്, ഡോ. അശ്വതി ഗോപിനാഥ് എന്നിവർ സംസാരിച്ചു.
പട്ടാമ്പി: േബ്ലാക് തല പ്രവേശനോത്സവം മുതുതല എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രവി അധ്യക്ഷത വഹിച്ചു. ബി.പി.സി വി.പി. മനോജ്, ഡയറ്റ് ഫാക്വൽറ്റി പ്രതിനിധി ഡോ. എം.വി. രചന, മാനേജ്മെന്റ് പ്രതിനിധി സതീഷ്, സി.ആർ.സി.സി ടി.കെ. സജീഷ് എന്നിവർ സംസാരിച്ചു. രക്ഷിതാകൾക്കുള്ള ക്ലാസ് എം.കെ. രാജേന്ദ്രൻ നയിച്ചു. നോട്ടീസ് വിതരണവും നടന്നു. പ്രധാനധ്യാപകൻ സി.എസ്. ശ്രിഹരി സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
തിരുവേഗപ്പുറ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നരിപ്പറമ്പ് ഗവ. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു.
എസ്.എം.സി ചെയർമാൻ എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. മുഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡന്റ് എം.പി. സുരേഷ്, ബി.ആർ.സി കോഓഡിനേറ്റർ എം. ദീപ, എം.പി.ടി.എ പ്രസിഡന്റ് പി. ശ്രുതി, പി.ടി.എ വൈസ് പ്രസിഡന്റ് സമദ് നെടുങ്ങോട്ടൂർ എന്നിവർ സംസാരിച്ചു. യു. എസ്.എസ്, എൽ.എസ്.എസ് വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ എം.കെ. ഏലിയാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി. ഹബീബുള്ള നന്ദിയും പറഞ്ഞു.
ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ഷാബിറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസൈനാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ അഷ്റഫ് കരിങ്ങനാട്, എം.പി.ടി.എ പ്രസിഡന്റ് നഫീസ ഉസ്മാൻ, മുൻ ഹെഡ്മാസ്റ്റർ ജെ. നരേന്ദ്രൻ, അധ്യാപകരായ എ.ആർ. മനോജ്, കെ. രാജേഷ് സംസാരിച്ചു. പ്രിൻസിപ്പൽ പി. മനോജ് സ്വാഗതവും പി.പി. രമണി നന്ദിയും പറഞ്ഞു
കുറുവട്ടൂർ കെ.എം.എൽ.പി സ്കൂളിൽ പഞ്ചായത്തംഗം ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീർ ആലിക്കൽ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. സൈതലവി, പ്രധാനധ്യാപിക പ്രമീള, എസ്.എസ്.ജി ചെയർമാൻ അലി ആലിക്കൽ, പി.ടി.എ അംഗങ്ങളായ മുസ്തഫ വാണിയംതൊടി, മുസ്തഫ കൊടക്കാടൻ, സി.ടി. യൂസഫ്, എ.വി. മരക്കാർ, എ. അബ്ദുള്ള, രായിൻ മനമുള്ളി, കെ.പി. കബീർ, എ. അബ്ദുലു, എ. നൗഫൽ എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം: വരോട് കെ.പി.എസ്.എം.എം വി.എച്ച്.എസ് സ്കൂളിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സബിത മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സി. രാജേഷ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എൻ.കെ. സനോജ്, പ്രധാനധ്യാപകൻ എസ്.ആർ. പ്രകാശ്, മാനേജർ ഡോ. കെ. രവികുമാർ, പി.ടി.എ അംഗങ്ങളായ ടി. കബിർ, കെ.പി. അബൂബക്കർ, പി.പി. ഷെരീഫ് എന്നിവർ സംസാരിച്ചു.
അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം യു.പി സ്കൂളിൽ സ്കൂൾ മാനേജർ പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.കെ. യാക്കൂബ് അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എയുടെ നൂതന ഹൈ ടെക് പദ്ധതിയുടെ ഉദ്ഘാടനം, റിട്ട: അധ്യാപകൻ ജയശങ്കർ ഏർപ്പെടുത്തിയ എൽ.എസ്.എസ്, യു.എസ്.എസ് മത്സരപരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്കുള്ള എൻഡവ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം എന്നിവ നടന്നു.
പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സിന് ടി.കെ. അഷ്റഫ് നേതൃത്വം നൽകി. സ്കൂൾ പ്രധാനാധ്യാപകൻ ടി.പി. സഷീർ, മാനേജ്മന്റ് ജോയന്റ് സെക്രട്ടറി വി.ടി. ഹംസ, മാനേജ്മെന്റ് കമ്മറ്റി അംഗം പി.കെ. കുഞ്ഞമ്മു, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ഉണ്ണീൻ ബാപ്പു, ടി.കെ. നജീബ് എന്നിവർ സംസാരിച്ചു.
ഷൊർണൂർ: കുറുവട്ടൂർ കെ.എം.എൽ.പി സ്കൂളിൽ പഞ്ചായത്തംഗം ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആലിക്കൽ നസീർ അധ്യക്ഷത വഹിച്ചു. വി.കെ. സെയ്തലവി, പ്രധാനാധ്യാപിക പ്രമീള, മുസ്തഫ വാണിയംതൊടി, കൊടക്കാടൻ മുസ്തഫ, സി.ടി. യൂസഫ്, എ.വി. മരക്കാർ, കെ.പി. കബീർ, എ. അബ്ദുലു, എ. നൗഫൽ എന്നിവർ സംബന്ധിച്ചു.
ഒറ്റപ്പാലം: വരോട് എ.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവവും കിഡ്സ് പാർക്ക് ഉദ്ഘാടനവും വാർഡ് കൗൺസിലർ കെ. അബ്ദുൽ നാസർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു. സ്കൂൾ സ്ഥാപക കുടുംബാംഗം പുന്നടിയിൽ ഉണ്ണികൃഷ്ണൻ, മാനേജർ പ്രസാദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പ്രഭ സ്വാഗതവും അധ്യാപിക രഹന നന്ദിയും പറഞ്ഞു.
പട്ടാമ്പി: മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ 2024-‘25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം നടന്നു. മൗണ്ട് ഹിറ സി.ഇ.ഒ പി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം മുൻ സംസ്ഥാന സമിതി അംഗം മുഹമ്മദലി കുട്ടികളുമായി സംവദിച്ചു. മാനേജർ വി.കെ. അബൂബക്കർ കോയ സന്നിഹിതനായി.
പ്രിൻസിപ്പൽ കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മോറൽ ഡിപ്പാർട്ട്മെന്റ് ഹെഡ് കെ.പി. റഹീം പാലൊളി, പി.ടി.എ പ്രസിഡന്റ് കെ.പി. മുഹമ്മദ് ബഷീർ, വൈസ് പ്രിൻസിപ്പൽ പി.എം. ഷാബിന എന്നിവർ സംസാരിച്ചു. അധ്യാപകരായ രമ്യ, പി. ഹസ്ന, പി.പി. നിഷ, കെ. ഹസ്ന, പി. മിഥു, പി.ആർ. നിഷ, എം.എസ്. ആതിര, പീതാംബരൻ എന്നിവർ നേതൃത്വം നൽകി.
പട്ടാമ്പി: ആമയൂർ എ.ഇ.ടി സ്കൂളിൽ പ്രവേശനോത്സവം റിട്ട. പ്രഫ. ഡോ. പി. അബ്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ. റവായത്ത്, പ്രസിഡന്റ് കെ. അബ്ദുൽ മനാഫ്, ജനറൽ സെക്രട്ടറി സി. റഷീദ്, ട്രഷറർ പി.കെ. മുസ്തഫ, സെക്രട്ടറി കെ. സൈതലവി, പി.ടി.എ പ്രസിഡന്റ് ഒ. ഹംസ, വൈസ് പ്രിൻസിപ്പൽ പി. ജിഷ എന്നിവർ സംസാരിച്ചു.
അലനല്ലൂർ: എ.എം.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം കള്ളിവളപ്പിൽ ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മാനേജർ കെ. തങ്കച്ചൻ, ഷംസുദ്ദീൻ തിരുവാലപ്പറ്റ, ദിവ്യ രാധാകൃഷ്ണൻ, കെ.എ. സുദർശനകുമാർ, പി.വി. ജയപ്രകാശ്, എ. മുബീന എന്നിവർ സംസാരിച്ചു.
ചെർപ്പുളശ്ശേരി: കുറുവട്ടൂർ കെ.എം.എൽ.പി സ്കൂളിൽ പഞ്ചായത്തംഗം ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീർ ആലിക്കൽ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. സൈതലവി, പ്രധാന അധ്യാപിക പ്രമീള, എസ്.എസ്.ജി ചെയർമാൻ അലി ആലിക്കൽ, പി.ടി.എ അംഗങ്ങളായ മുസ്തഫ വാണിയംതൊടി, മുസ്തഫ കൊടക്കാടൻ, സി.ടി. യൂസഫ്, എ.വി. മരക്കാർ, എ. അബ്ദുള്ള, രായിൻ മനമുള്ളി, കെ.പി. കബീർ, എ. അബ്ദുലു, എ. നൗഫൽ തുടങ്ങിയവരും പങ്കെടുത്തു.
പട്ടാമ്പി: നഗരസഭാതല പ്രവേശനോത്സവം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി. ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി. ആനന്ദവല്ലി, കൗൺസിലർമാരായ സി. സംഗീത, സി.എ. റാസി എന്നിവർ സംസാരിച്ചു.
ചെർപ്പുളശ്ശേരി: തൂത വടക്കുംമുറി എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ചെർപ്പുളശ്ശേരി നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. സമീജ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ സീനിയർ അസിസ്റ്റന്റ് പി.ടി. ഗിരിജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. ജയൻ സ്വാഗതവും പി.ടി.എ എക്സി. അംഗം ടി. രാജി നന്ദിയും പറഞ്ഞു.
കുരുന്നുകളെ വരവേറ്റ് റോബോട്ടും
പാലക്കാട്: അവധിയുടെ ആലസ്യം വെടിഞ്ഞ് സ്കൂളുകളിൽ കളിയാരവം ഉയർന്നു. രണ്ടുമാസത്തെ നിശ്ശബ്ദതക്കുശേഷം പൊട്ടിച്ചിരികളും വിശേഷം പറച്ചിലുകളും ആദ്യമായി എത്തിയവരുടെ കരച്ചിലുകളും കൊണ്ട് ക്ലാസ് മുറികൾ നിറഞ്ഞു. പുതുതായി എത്തുന്നവരെ സ്വീകരിക്കാൻ സ്കൂളുകളെല്ലാം വർണബലൂണുകളും അലങ്കാരവും ചാർത്തി മനോഹരമാക്കിയിരുന്നു. മധുരം നൽകിയാണ് സ്കൂളുകൾ കുട്ടികളെ വരവേറ്റത്. പലേടത്തും ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.
സുൽത്താൻപേട്ട ഗവ. എൽ.പി സ്കൂളിൽ റോബോട്ട് റൂബിയാണ് ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തത്. യൂനിഫോം അണിഞ്ഞ് മധുരമായ ശബ്ദത്തിൽ സംസാരിക്കുന്ന റൂബി ആദ്യ കാഴ്ചയിൽ ഒരു കുട്ടിയാണെന്നേ തോന്നൂ. റൂബിയോട് വിശേഷം ചോദിക്കുന്നതിനൊപ്പം കവിളിൽ തലോടി കൗതുകം തീർക്കുന്നവരുമുണ്ടായിരുന്നു.
സുൽത്താൻപേട്ട ഗവ. എൽ.പി സ്കൂളിൽ റൂബി റോബോട്ടിനോട് സംസാരിക്കുന്ന വിദ്യാർഥികൾ
വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ‘എൻജോയ് ഇംഗ്ലീഷ്’ പേരിൽ സ്കൂൾ ആരംഭിച്ച തനത് പദ്ധതിയുടെ ഭാഗമായാണ് ‘റൂബി’ എന്ന യന്ത്രമനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ അലക്സ എന്ന നൂതന സംവിധാനം ഉപയോഗിച്ചാണ് റൂബി പ്രവർത്തിക്കുന്നത്. ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചാൽ മറുപടിയും ഇംഗ്ലീഷിൽ തന്നെ ലഭിക്കും.
പഠനം ലളിതമാക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം ആവിഷ്കരിക്കുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഫെബ്രുവരിയിലാണ് റൂബി എന്ന റോബോട്ട് കുട്ടികൾക്കരികിലേക്കെത്തിയത്.
പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ആറ് അധ്യാപകരുമുണ്ട്.
എന്ത് ചോദിച്ചാലും ഉത്തരം നൽകുന്ന റോബോട്ട് കുട്ടികളുടെ ആശയവിനിമയശേഷിയും പൊതുവിജ്ഞാനവും വർധിപ്പിക്കാൻ സഹായിക്കുന്നു. പാഠപുസ്തകങ്ങൾ സാധാരണ രീതിയിൽ പഠിപ്പിക്കുന്നതിനപ്പുറം ഡിജിറ്റൽ സാങ്കേതികവിദ്യ, തിയറ്റർ സാധ്യതകൾ തുടങ്ങിയവയെല്ലാം എൻജോയ് ഇംഗ്ലീഷിന്റെ ഭാഗമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.