Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightനിക്ഷേപ തട്ടിപ്പ്...

നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യമെടുക്കാനെത്തിയ ആശുപത്രി ഉടമ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മ​ണ്ണാ​ര്‍ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ ജാ​മ്യ​മെ​ടു​ക്കാ​നാ​യി കോ​ട​തി​യി​ലെ​ത്തി​യ ആ​ശു​പ​ത്രി ഉ​ട​മ​ക്കും ബ​ന്ധു​ക്ക​ള്‍ക്കും നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ക്ഷേ​പ​ക​ർ. കോ​ട​തി പ​രി​സ​ര​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. തു​ട​ര്‍ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി ഉ​ട​മ സി.​വി. റി​ഷാ​ദ്, കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഷ​ഹ​ന, അ​ലി എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ന്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ സി.​വി. റി​ഷാ​ദ്, കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രാ​ണ് മ​ണ്ണാ​ര്‍ക്കാ​ട് മു​ന്‍സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്ന​ത്. ചി​ല ചെ​ക്കു​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​ഷാ​ദി​ന്റെ കേ​സു​ക​ള്‍ ഉ​ച്ച​ക്ക് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​വ​ര്‍ കോ​ട​തി​യി​ലു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞ് നി​ക്ഷേ​പ​ക​ര്‍ എ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സു​മെ​ത്തി. നി​ക്ഷേ​പ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ബ​ഹ​ളം​വെ​ക്കു​ക​യും ഇ​വ​രെ വ​ള​യു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് റി​ഷാ​ദി​നെ ജീ​പ്പി​ല്‍ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ബ​ന്ധു​ക്ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി. നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 കേ​സു​ക​ളാ​ണ് റി​ഷാ​ദി​ന്റെ പേ​രി​ല്‍ മ​ണ്ണാ​ര്‍ക്കാ​ട് സ്‌​റ്റേ​ഷ​നി​ലു​ള്ള​ത്. ര​ണ്ട് കേ​സു​ക​ളി​ല്‍ അ​റ​സ്റ്റ് വാ​റ​ന്റു​ള്ള​തി​നാ​ലാ​ണ് അ​റ​സ്റ്റു​ചെ​യ്ത​തെ​ന്ന് സി.​ഐ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

വാ​ഗ്ദാ​നം ചെ​യ്ത ചി​കി​ത്സ ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും ല​ഭ്യ​മാ​യി​ല്ലെ​ന്നും നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ ല​ഭി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​രു​വി​ഭാ​ഗം നി​ക്ഷേ​പ​ക​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad Newsinvestment fraud case
News Summary - investment fraud case
Next Story