ജമാഅത്തെ ഇസ്ലാമി സംവാദ സദസ്സ്
text_fieldsമണ്ണാർക്കാട്: 'ഇസ്ലാം, ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' ജമാഅത്തെ ഇസ്ലാമി സംസ്ഥാന കാമ്പയിനിെൻറ ഭാഗമായി മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംവാദ സദസ്സ് നടത്തി. ശാന്തപുരം ഇസ്ലാമിക് യൂനിവേഴ്സിറ്റി അസി. റെക്ടർ കെ.എം. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സമിതി അംഗം കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ചോദ്യോത്തര സെഷന് ജില്ല സമിതി അംഗം ബുശൈർ ശർഖി, വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ് സഫിയ്യ ശറഫിയ എന്നിവർ നേതൃത്വം നൽകി. ഏരിയ പ്രസിഡൻറ് അബ്ദുസ്സലാം പുലാപ്പറ്റ, അബൂബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
പറളി: 'ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി പറളി ഏരിയ സംഘടിപ്പിച്ച സംവാദസദസ്സ് സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു.
ജില്ല സമിതിയംഗം എ.എഫ്. ഫക്കീർ മുഹമ്മദ് ബാഖവി, എ.പി. അബ്ദുന്നാസർ, മൂസ ഉമരി, എ. ഷാഹുൽ ഹമീദ്, താഹിറ സുബൈർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സലീം മുണ്ടൂർ സ്വാഗതവും മൂസ ഉമരി നന്ദിയും പറഞ്ഞു.
പട്ടാമ്പി: 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിനുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി കൊപ്പം ഏരിയ കമ്മിറ്റി സംവാദ സദസ്സ് സംഘടിപ്പിച്ചു. വാടാനപ്പള്ളി ഇസ്ലാമിയ കോളജ് അധ്യാപകൻ ഷംസുദ്ദീൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഹ്മാൻ, സി. അബൂബക്കർ ഫൈസി, അബൂബക്കർ, പി. ആബിദ, ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.