കോഴിക്കോട്-പാലക്കാട് ദേശീയപാത വികസനം; നാട്ടുകല്‍-താണാവ് റീച്ചിൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതി
text_fieldsദേശീയപാത കടന്നുപോകുന്ന 11 വില്ലേജുകളില്‍നിന്നുള്ള 366 പേരില്‍നിന്നാണ് നഷ്ടപരിഹാരം നല്‍കാനുള്ള അപേക്ഷകളിൽ വിചാരണ നടത്തുന്നത്. സ്പെഷല്‍ തഹസില്‍ദാരുടെ പാലക്കാട് ഓഫിസിലാണ് ഹിയറിങ്. പുതുപ്പരിയാരം -ഒന്ന്, രണ്ട്, മുണ്ടൂര്‍ -ഒന്ന്്, രണ്ട്, കരിമ്പ -ഒന്ന്, രണ്ട്, കാരാകുറിശ്ശി, തച്ചമ്പാറ, കുമരംപുത്തൂര്‍, കോട്ടോപ്പാടം -രണ്ട്, പൊറ്റശ്ശേരി വില്ലേജുകളിലാണ് ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ. ഈ മാസം 26 വരെയാണ് ഹിയറിങ്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് നഷ്ടപരിഹാരം നല്കി നടപടികൾ പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
നാലു വര്‍ഷം മുമ്പ് ആരംഭിച്ച ദേശീയപാത നവീകരണം ഇനിയും പൂര്‍ത്തിയാകാത്തത് സ്ഥലമേറ്റെടുപ്പ് നടപടികളിലെ കാലതാമസം കാരണമാണ്. 173 കോടി രൂപ ചെലവില്‍ 46 കിലോമീറ്ററുള്ള പാതയുടെ നിര്മാണാണച്ചുമതല കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്. ആകെ 9.2 കിലോമീറ്ററിലായി 66 ഇടങ്ങളിലാണ് സ്ഥലമേറ്റെടുക്കാനുള്ളത്.
ഇവിടങ്ങളില്‍ പാത നവീകരണം നടത്താത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 30ഓളം തവണ കുഴികള്‍ നികത്തേണ്ടി വന്നതായും നാല് കോടിയോളം രൂപ ചെലവഴിക്കേണ്ടി വന്നതായും കരാര്‍ കമ്പനി വൃത്തങ്ങള്‍ പറയുന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാലും പ്രവൃത്തികള്‍ തീര്‍ക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വന്നേക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.