കെ.ടി.ഡി.സി മണ്ണാര്‍ക്കാട് ആഹാര്‍ പ്രവര്‍ത്തനം തുടങ്ങി
text_fieldsമണ്ണാര്‍ക്കാട്: കെ.ടി.ഡി.സിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മണ്ണാര്‍ക്കാട് പൂരത്തിന് ടൂറിസം വകുപ്പിന്റെ സമ്മാനമാണ് ആഹാര്‍ സംരംഭമെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പറേഷന്റെ (കെ.ടി.ഡി.സി) കീഴിലുള്ള മണ്ണാര്‍ക്കാട്ടെ പുതിയ സംരംഭമായ ആഹാറിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ചെയര്മാന് പി.കെ.ശശി അധ്യക്ഷനായി. കെ.ടി.ഡി.സിയുടെ സംസ്ഥാനത്തെ 11ാമത് ഭക്ഷണശാലയാണിത്. റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, കഫെയുടെ ഉദ്ഘാടനം തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി എന്നിവരും നിര്‍വഹിച്ചു.
കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, ടൂറിസം സെക്രട്ടറി കെ. ബിജു, പാലക്കാട് അസി. കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, കെ.ഡി.ടി.സി റീജനല്‍ മാനേജര്‍ സുജില്‍ മാത്യു, ബോര്‍ഡംഗങ്ങളായ അഡ്വ. പി.എം. സുരേഷ് ബാബു, കെ.കെ. വത്സലരാജ്, റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ. നാരായണന്‍കുട്ടി, രാജന് ആമ്പാടത്ത്, ജസീന അക്കര, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, നഗരസഭാംഗം അരുണ്‍കുമാര്‍ പാലക്കുറുശ്ശി, രാഷ്ട്രീയ നേതാക്കളായ അസീസ് ഭീമനാട്, ബി. മനോജ്, അഡ്വ. ജോസ് ജോസഫ്, വ്യാപാരി നേതാക്കളായ ബാസിത് മുസ്ലിം, വിനോദ് കൃഷ്ണന്, ഫിറോസ് ബാബു, ഡോ. ഷിബു, സെബാസ്റ്റിയന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.