കടകൾ തുറക്കുന്നതിൽ സംഘടനകൾ തമ്മിൽ തർക്കം
text_fieldsമണ്ണാർക്കാട്: നഗരപരിധിയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറച്ച് ദിവസം കടകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് ബാബു കോട്ടയിൽ വിഭാഗം പിന്മാറി.
എന്നാൽ, ചർച്ചയിലൂടെ എടുത്ത തീരുമാനത്തിൽനിന്ന് പിന്മാറിയ നിലപാട് കച്ചവടക്കാരെ തമ്മിലടിപ്പിക്കാനാണെന്നും പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ നിർദേശമനുസരിച്ച് നീങ്ങുമെന്നും നസിറുദ്ദീൻ വിഭാഗം രംഗത്തെത്തിയതോടെ വ്യാപാരികൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു.
മണ്ണാർക്കാട് പൊലീസ് വിളിച്ച യോഗത്തിലാണ് 13 മുതൽ 16 വരെ കടകൾ അടക്കാൻ വ്യാപാരികളുടെ വിവിധ സംഘടനകൾ തീരുമാനിച്ചത്. എന്നാൽ, നഗരസഭ ഭരണസമിതി നഗരത്തിൽ രോഗവ്യാപനം കുറവാണെന്ന് വിലയിരുത്തുകയും കടകൾ അടച്ചിടുന്നത് അനാവശ്യ ഭീതി ഉണ്ടാക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് കടകൾ തുറക്കാൻ തീരുമാനിച്ചതെന്ന് ബാബു കോട്ടയിൽ വിഭാഗം യൂനിറ്റ് പ്രസിഡൻറ് ബാസിത് മുസ്ലിം, സെക്രട്ടറി രമേഷ് എന്നിവർ അറിയിച്ചു. മണ്ണാർക്കാട് നഗരപരിസരത്ത് നടത്തിയ ടെസ്റ്റുകളിൽ കൂടുതൽ പോസിറ്റിവ് കേസുകളില്ലാത്തതും കടകൾ അടച്ചതുകൊണ്ട് മാത്രം നഗരത്തിലെ ജനത്തിരക്ക് ഒഴിവാകില്ലെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം.
എന്നാൽ, കച്ചവടക്കാർക്കിടയിൽ ആശയകുഴപ്പമുണ്ടാക്കാനാണ് ഈ വിഭാഗത്തിെൻറ നടപടിയെന്നും കോവിഡ് പ്രതിരോധ നടപടികളെ തുരങ്കം വെക്കുന്ന നടപടിയാണിതെന്നും നസിറുദ്ദീൻ വിഭാഗം നേതാവ് ഫിറോസ് ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.