മണ്ണാർക്കാട് പൂരം വലിയാറാട്ട് ഇന്ന്
text_fieldsമണ്ണാർക്കാട്: പ്രസിദ്ധമായ മണ്ണാർക്കാട് പൂരത്തിന്റെ പ്രധാന ചടങ്ങായ വലിയാറാട്ട് ഇന്ന് നടക്കും. അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ എട്ട് നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങാണ് വലിയാറാട്ട്.
പൂരത്തിന്റെ സാംസ്കാരിക ഘോഷയാത്രയായ ചെട്ടിവേല ഞായറാഴ്ച നടക്കും. വലിയാറാട്ടിനോടനുബന്ധിച്ച് രാവിലെ ആറാട്ടെഴുന്നള്ളിപ്പിന് ശേഷം കേരളത്തിലെ പ്രഗല്ഭ വാദ്യ കലാകാരൻമാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറും. കുന്തിപ്പുഴ ആറാട്ട് കടവിൽ പൂരത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കഞ്ഞി പാർച്ച 11 മുതൽ ആരംഭിക്കും. ഉച്ചക്ക് മേളം നാദസ്വരം എന്നിവക്ക് ശേഷം വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ ഓട്ടന്തുള്ളൽ നടക്കും. പാമ്പാടി രാജനാണ് തിടമ്പേറ്റുക.
വൈകീട്ട് അഞ്ചു മുതൽ ആറു വരെ ഡബിൾ നാദസ്വരം, ആറു മുതൽ എട്ടു വരെ ഡബിൾ തായമ്പക, രാത്രി ഒമ്പതിന് കുടമാറ്റം തുടർന്ന് പാഞ്ചാരി മേളം എന്നിവ നടക്കും. തുടർന്ന് ഇടക്ക പ്രദക്ഷിണവും കാഴ്ച ശീവേലിയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.