മണ്ണാർക്കാട് പൂരം സമാപിച്ചു
text_fieldsമണ്ണാർക്കാട്: തട്ടകത്തെ ആവേശത്തിലാഴ്ത്തി എട്ടുദിനങ്ങൾ നീണ്ട പൂരാഘോഷം സാംസ്കാരിക ഘോഷയാത്രയോടെ സമാപിച്ചു. അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാർക്കാട് പൂരമാണ് ചെട്ടിവേലയോടെ സമാപിച്ചത്. പൂരത്തിന്റെ സമാപനം കുറിച്ചാണ് സാംസ്കാരിക പ്രാധാന്യമുള്ള സ്ഥാനീയ ചെട്ടിയന്മാരെ ആനയിച്ചാദരിക്കുന്ന ചേട്ടിവേല നടക്കുന്നത്.
വിവിധ ദേശവേലകൾ അണിനിരക്കുന്ന ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് എത്തിയത്. വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും കരോക്കെ ഗാനമേളയും പുരാണ കഥാപാത്രങ്ങളും ഗജവീരനും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര ഹൃദ്യമായി. വൈകീട്ട് നാലരയോടെ ഘോഷയാത്ര നഗരം ചുറ്റി രാത്രി 10ന് പൂരനഗരിയിൽ സമാപിച്ചു.
വൈകീട്ട് ദീപാരാധനക്ക് ശേഷം ആറാട്ട് നടന്നു. രാത്രി 21 പ്രദിക്ഷണത്തോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് സമാപനമായി. നായാടിക്കുന്ന്, പാറ പുറം, എതിർപ്പണം, ആണ്ടിപാടം, വടക്കുമണ്ണം, മുക്കണ്ണം തുടങ്ങിയ ദേശവേലകൾ അണിനിരന്നു. ഘോഷയാത്രക്കുശേഷം 21 പ്രദിക്ഷണ ശേഷം കോടിയിറക്കലും അത്താഴ പൂജയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.