സുമനസ്സുകളുടെ സഹായം കാത്ത് മുസ്തഫ
text_fieldsമണ്ണാർക്കാട്: ജീവിതവഴിയിൽ രോഗം തളർത്തിയ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അരിയൂർ കൊർണ കുഴിയിൽ മുസ്തഫ (56) തുടർചികിത്സക്ക് ആവശ്യമായ പണമില്ലാത്ത വിഷമസന്ധിയിലാണ്. നാട്ടിലെ പഠനാനന്തരം 33 വർഷക്കാലം തൃശൂർ വാടാനപ്പള്ളി ഓർഫനേജ് ജീവനക്കാരനായി സേവനമനുഷ്ഠിച്ചു. പ്രമേഹമുൾപ്പെടെയുള്ള അസ്വസ്ഥതകൾ ദീർഘകാലം അനുഭവപ്പെട്ടിരുന്നു. കോവിഡാനന്തരം പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കടുത്ത ന്യൂമോണിയ ബാധിച്ച് വൃക്കകൾ തകരാറിലായി. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ഗൃഹനാഥൻ നിത്യരോഗിയായതോടെ ഉപജീവനം പോലും ബുദ്ധിമുട്ടിലായി. നാലുമാസമായി 6,000 രൂപയുടെ മരുന്നും പ്രതിവാര ഡയാലിസിസ് ഉൾപ്പെടെ 30,000 രൂപ ചെലവഴിച്ചാണ് മുസ്തഫയുടെ ജീവൻ നിലനിർത്തി പോരുന്നത്. ഡോക്ടർ വൃക്ക മാറ്റിവെക്കലിന് നിർദേശിച്ച സാഹചര്യത്തിൽ ഭീമമായ തുക കണ്ടെത്താൻ ഉപജീവനം പോലും ചോദ്യചിഹ്നമായ ഈ കുടുംബം നിസ്സഹായരാണ്. വൃക്ക മാറ്റിവെക്കുന്നതിനും ചികിത്സ ധനസഹായം സ്വരൂപിക്കുന്നതിനുമായി
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, മണ്ണാർക്കാട് ഏരിയ വൈസ് പ്രസിഡന്റ് അബൂബിൻ മുഹമ്മദ് (രക്ഷാധികാരി), ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് സുബൈർ അരിയൂർ (ചെയർമാൻ), അരിയൂർ ഹൽഖ നാസിം എൻ.പി. മുഹമ്മദ് അഷ്റഫ് (കൺവീനർ), കെ. മുഹമ്മദലി (ട്രഷറർ) എന്നിവരടങ്ങിയ അരിയൂർ മുസ്തഫ ചികിത്സ സമിതി രൂപവത്കരിച്ചു. മണ്ണാർക്കാട് സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 0048053000 115703 ഐ.എഫ്.എസ്.സി: SIBL0000048.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.