Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightകോ​ല്‍പ്പാ​ടം...

കോ​ല്‍പ്പാ​ടം പു​ഴ​ക്ക് കു​റു​കെ പു​തി​യ പാ​ലം

text_fields
bookmark_border
കോ​ല്‍പ്പാ​ടം പു​ഴ​ക്ക് കു​റു​കെ പു​തി​യ പാ​ലം
cancel

മ​ണ്ണാ​ര്‍ക്കാ​ട്: കോ​ല്‍പ്പാ​ടം പു​ഴ​ക്കു കു​റു​കെ പു​തി​യ പാ​ലം നി​ര്‍മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളാ​കു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ഉ​ള്‍പ്പ​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി. തെ​ങ്ക​ര-​കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ല്‍ കോ​ല്‍പ്പാ​ടം പു​ഴ​ക്ക് കു​റു​കെ നി​ല​വി​ല്‍ ച​പ്പാ​ത്ത് പാ​ല​മാ​ണു​ള്ള​ത്. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് നി​ര്‍മി​ച്ച​താ​ണി​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഭാ​ഗ​ത്തു​ള്ള​വ​ര്‍ക്ക് മ​ണ്ണാ​ര്‍ക്കാ​ട്, തെ​ങ്ക​ര എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും തെ​ങ്ക​ര ഭാ​ഗ​ത്തു​ള്ള​വ​ര്‍ക്ക് കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​മ്പാ​റ, പാ​ല​ക്കാ​ട് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പോ​കാ​നു​ള്ള എ​ളു​പ്പ​മാ​ര്‍ഗ​മാ​ണ് ഈ ​കോ​സ്‌​വേ.

ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ഗ​താ​ഗ​തം ന​ട​ത്തു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ​ത്ത് കോ​സ്‌​വേ വെ​ള്ള​ത്തി​ല്‍ മു​ങ്ങി ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​തും പ​തി​വാ​ണ്. ഈ ​ച​പ്പാ​ത്ത് പാ​ലം പൊ​ളി​ച്ച് കൈ​വ​രി​ക​ളോ​ടു​കൂ​ടി​യ പു​തി​യ പാ​ലം നി​ര്‍മി​ക്ക​ണ​മെ​ന്ന് നാ​ളു​ക​ളാ​യി നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് എം.​എ​ൽ.​എ​മാ​രാ​യ എ​ന്‍. ഷം​സു​ദ്ദീ​ന്‍, കെ. ​ശാ​ന്ത​കു​മാ​രി എ​ന്നി​വ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍കു​ക​യും പാ​ല​ത്തി​ന്‍റെ പ്ര​സ​ക്തി മ​ന്ത്രി​യെ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ലു​ള്ള ച​പ്പാ​ത്ത് പൊ​ളി​ച്ചാ​ണ് 52 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 9.75 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം നി​ര്‍മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഒ​രു​ഭാ​ഗ​ത്ത് 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത​യു​മു​ണ്ടാ​കും. അ​പ്രോ​ച്ച് റോ​ഡു​മു​ണ്ടാ​കും. ആ​റു കോ​ടി​രൂ​പ ചെ​ല​വു വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ച​പ്പാ​ത്ത് പാ​ല​ത്തി​ല്‍ നി​ന്നും എ​ട്ടു​മീ​റ്റ​ര്‍ മാ​റി​യാ​ണ് പു​തി​യ പാ​ലം നി​ര്‍മി​ക്കു​ക. നി​ല​വി​ലു​ള്ള റോ​ഡി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​വും അ​പ്രോ​ച്ച് റോ​ഡ്.

ഇ​ട​തു​ഭാ​ഗ​ത്ത് 25 മീ​റ്റ​റും വ​ല​തു​ഭാ​ഗ​ത്ത് 69 മീ​റ്റ​റു​മാ​യാ​യി​രി​ക്കും റോ​ഡ് വ​രി​ക. ഇ​തി​നാ​യി ഇ​രു​ഭാ​ഗ​ത്തു​മാ​യി 16.5 സെ​ന്‍റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച എ​ന്‍. ഷം​സു​ദ്ദീ​ന്‍, കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ല്‍.​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യോ​ഗം ചേ​ര്‍ന്നു. തെ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ഷൗ​ക്ക​ത്ത​ലി, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി രാ​മ​രാ​ജ​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം മ​ണ്ണാ​ര്‍ക്കാ​ട് സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ര്‍ ശ​ര്‍മി​ള, ഓ​വ​ര്‍സി​യ​ര്‍മാ​രാ​യ അ​നൂ​പ്ദാ​സ്, നൗ​ഷാ​ദ്, ടെ​സി പി. ​ജോ​ര്‍ജ്ജ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

സ്ഥ​ല​മേ​റ്റെ​ടു​പ്പി​നു​ള്ള ച​ര്‍ച്ച​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ചു. പാ​ല​ത്തി​ന്റെ രൂ​പ​രേ​ഖ​യും മ​റ്റും നാ​ട്ടു​കാ​രു​മാ​യി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. ഇ​ത് സം​ബ​ന്ധി​ച്ച് മേ​ല​ധി​കാ​രി​ക​ള്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വൈ​കാ​തെ ത​ന്നെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച് ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridge ConstructionKolpadam
News Summary - New bridge across Kolpadam river
Next Story