സ്വപ്നം പൂവണിഞ്ഞു... സ്വന്തം മൈതാനത്ത് കായികമേള നടത്തി പയ്യനെടം ജി.എൽ.പി.എസ്
text_fieldsമണ്ണാർക്കാട്: വർഷങ്ങളായുള്ള സ്വന്തം കളിസ്ഥലമെന്ന സ്വപ്നം പൂവണിഞ്ഞ പയ്യനെടം ജി.എൽ.പി.എസ് ഈ വർഷത്തെ കായികമേള സ്വന്തം മൈതാനത്ത് നടത്തിയതിന്റെ ആവേശത്തിലാണ്. കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.
വർഷങ്ങളായി കളിസ്ഥലമില്ലാതിരുന്ന വിദ്യാലയത്തിന്റെ വികസനത്തിനായി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്, നാട്ടുകാർ, അഭ്യുദയ കാംക്ഷികൾ എന്നിവരുടെ സഹായത്തോടെ നാൽപത്തി ആറര സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. കായികമേള നടത്താനും പരിശീലനത്തിനും മറ്റു സ്ഥലങ്ങൾ തേടിയിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം വളരെ ആവേശത്തോടെയാണ് സ്വന്തം മൈതാനത്ത് നടന്ന കായികമേളയെ വരവേറ്റത്.
കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മൈലംകോട്ടിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ജേതാവും റിട്ട. മേഘാലയ ഡിവൈ.എസ്.പിയും പൂർവവിദ്യാർഥിയുമായ എ.പി. ജനാർദനൻ സലൂട്ട് സ്വീകരിച്ചു.
പഞ്ചായത്ത് അംഗം അജിത്ത് ദീപം തെളിച്ചു. പഞ്ചായത്ത് അംഗം നൗഫൽ തങ്ങൾ അവാർഡ് ദാനം നിർവഹിച്ചു. സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ എം.എൻ. കൃഷ്ണകുമാർ, വി. സത്യൻ, മനോജ്, ജുനൈസ് നെച്ചുള്ളി, സുബൈർ സോണി, വിലാസിനി, ശകുന്തള, മുഹ്സീന, സ്കൂൾ പ്രധാന മന്ത്രി വേദ കൃഷ്ണ, അധ്യാപകരായ വി.പി. ഹംസക്കുട്ടി, പി.എ. കദീജ ബീവി, പി.ഡി. സരളദേവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.