പൊതുവപ്പാടത്തെ പുലി സാന്നിധ്യം; വനപാലകര്‍ പരിശോധിച്ചു
text_fieldsമണ്ണാര്‍ക്കാട്: നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്ന പൊതുവപ്പാടത്ത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി പരിശോധന നടത്തി. റബര്‍ തോട്ടങ്ങളില്‍ കാട് വളര്‍ന്നത് വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ സൗകര്യമൊരുക്കുമെന്നതിനാല്‍ തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്ന് വനപാലകര്‍ ഉടമക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തി പുലി സാന്നിധ്യം ഉറപ്പാക്കിയ ശേഷമേ കൂട് വെക്കുന്നതിനെക്കുറിച്ച് വനം വകുപ്പ് തീരുമാനിക്കുകയുള്ളൂ. പുലി സാന്നിധ്യം പൊതുവപ്പാടം ഗ്രാമത്തിന്‍റെ ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ച തൊഴിലാളികള്‍ ടാപ്പിങ്ങിന് ഇറങ്ങാന്‍ മടിക്കുകയാണ്. പടക്കം പൊട്ടിച്ചും മറ്റുമാണ് ടാപ്പിങ് തൊഴിലാളികള്‍ തോട്ടങ്ങളിലേക്ക് പോകുന്നത്.
തുടര്‍ച്ചയായി പുലി സാന്നിധ്യമുണ്ടായതോടെ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഡി.എഫ്.ഒക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വനപാലക സംഘം സ്ഥലം സന്ദര്‍ശിച്ചത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ റേഞ്ച് ഓഫിസര്‍ ഗ്രേഡ് എം. ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ യു. ജയകൃഷ്ണന്‍, വനപാലകരായ സി. അന്‍സീറ, കെ.എസ്. സന്ധ്യ, ഷിഹാബുദ്ദീന്‍, മുഹമ്മദ് ഷിഹാബ്, പി. അബ്ദു, പഞ്ചായത്ത് അംഗം വിജയലക്ഷ്മി എന്നിവരാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.