ടിപ്പു സുൽത്താൻ റോഡ് കവലയിൽ രാവായാൽ കൂരിരുട്ട്
text_fieldsമണ്ണാര്‍ക്കാട്: പട്ടണത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷന്കൂടിയായ മണ്ണാര്‍ക്കാട്-കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡ് രാത്രിയായാല്‍ ഇരുട്ടില്‍. ഇവിടെയുള്ള ഉയരവിളക്ക് കത്താത്തതിനാലാണ് പരിസരം ഇരുട്ടിലാകുന്നത്.
കാല്‍നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടുന്നത്. ഓട്ടോ-ടാക്സി സ്റ്റാന്‍ഡും ഇവിടെയുണ്ട്. രാത്രിയായാല്‍ ഇവരും ഇരുട്ടിലാണ്. മറ്റു വാഹനങ്ങളിൽനിന്നും കടകളിൽനിന്നുമുള്ള വെളിച്ചമാണ് യാത്രക്കാര്‍ക്ക് ഒരു പരിധിവരെ സഹായകമാകുന്നത്.
ഒരുനിശ്ചിത സമയംകഴിഞ്ഞാല്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുന്നതോടെ നിലവിലുണ്ടായിരുന്ന വെളിച്ചവും നഷ്ടപ്പെടും. ജങ്ഷന് പിന്നീട് പൂര്‍ണമായും ഇരുട്ടിലമരും. മുക്കണ്ണം, പള്ളിക്കുറുപ്പ്, കോങ്ങാട് ഭാഗങ്ങളിലേക്കുള്ളവര്ക്ക് ഈ ജങ്ഷനില്‍നിന്നാണ് പ്രവേശിക്കേണ്ടത്. രാത്രികളില്‍ ഇതിലൂടെ ബസുകളും കുറവാണ്. മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ടതിനാല്‍ വെളിച്ചമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് നില്‍ക്കണം. ഇരുഭാഗത്തുനിന്നും വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കും പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ പെട്ടെന്ന് എവിടേക്ക് തിരിയണമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വിളക്കിന്റെ അറ്റകുറ്റപ്പണി ഉടനെ നടത്തുമെന്ന് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.