പത്ത് നാൾ, 1305 കിലോമീറ്റർ; സൈക്ലിങ്ങിൽ ഓമൽ അബ്ദു
text_fieldsമണ്ണാര്‍ക്കാട്: പത്ത് ദിവസംകൊണ്ട് 1305.34 കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടി അഖിലേന്ത്യതല സൈക്ലിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഒാമൽ അബ്ദു. ബി പോസിറ്റിവ് ചലഞ്ചേഴ്സിെൻറ ആഭിമുഖ്യത്തില്‍ വിവിധ പ്രായക്കാര്‍ക്കായി നടന്ന മത്സരത്തില്‍ 60 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ് 56കാരനായ അബ്ദുവിെൻറ തിളക്കമാര്‍ന്ന നേട്ടം.
10 പേര് മത്സരിച്ച വിഭാഗത്തില്‍ അവസാന റൗണ്ടില്‍ ഓമൽ അബ്ദു ഉൾപ്പെടെ മൂന്ന് മലയാളികളാണ് ഉണ്ടായിരുന്നത്. സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓരോ മത്സരാർഥിയുടെയും പ്രകടനം സംഘാടകർ വിലയിരുത്തുന്നത്. 1198.01 കിലോമീറ്റര്‍ താണ്ടിയ ചെങ്ങന്നൂർ സ്വദേശി സുരേഷ് എസ്. തോമസ് രണ്ടാം സ്ഥാനവും 829.85 കിലോമീറ്റര്‍ പിന്നിട്ട തൃപ്പൂണിത്തുറ സ്വദേശി വിദ്യ പാലപ്പറമ്പില്‍ മൂന്നാം സ്ഥാനവും നേടി.
ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു മത്സരം. മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ പാറപ്പുറവന്‍ വീട്ടില്‍ പരേതനായ സെയ്തലവിയുടെയും നബീസയുടെയും മകനാണ്. രണ്ടുവര്‍ഷം മാത്രം നീണ്ട പരിശ്രമത്തിലാണ് അബ്ദു നേട്ടങ്ങള്‍ കീഴടക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 മുതല്‍ 29 വരെ നടന്ന മത്സരത്തില്‍ നാലാം സ്ഥാനത്തായിരുന്നു. 10 ദിവസംകൊണ്ട് 826.41 കിലോമീറ്ററായിരുന്നു അന്ന് പിന്നിട്ടത്. കഠിനപരിശീലനം കൊണ്ടാണ് മിന്നും വിജയം സ്വന്തമാക്കിയത്. ബില്‍ഡിങ് പെയിൻറര്‍ കൂടിയായ അബ്ദു മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ് പ്രസിഡൻറ് കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.