സർക്കാർ അധികാര വികേന്ദ്രീകരണത്തിന് കത്തി വെക്കുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമണ്ണാര്‍ക്കാട്: ഗ്രാമപഞ്ചായത്തുകള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കാതെയും ഫണ്ട് വെട്ടിക്കുറച്ചും അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സമീപനമാണെന്ന് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി.എസ്. പയ്യനെടം, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, നൗഫല്‍ തങ്ങള്‍, ഇന്ദിര മഠത്തുംപുള്ളി, ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സന്തോഷ്, പി. അജിത്ത്, റസീന വറോടന്‍, രുഗ്മിണി കുഞ്ചീരത്ത്, ഷരീഫ് ചങ്ങലീരി, ഉഷ, വിനീത, എം. സിദ്ദീഖ്, ശ്രീജ, ഹരദാസന് ആഴ്വാഞ്ചേരി, രാജന് ആമ്പാടത്ത്, കാദര്‍ കുത്തനിയില്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എ. സിദ്ദീഖ്, അസീസ് പച്ചീരി, ഫിലിപ്പ്, അബുവറോടന്, കുമരംപുത്തൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് പി.കെ. സൂര്യകുമാര്‍, ക്ലബ് കോഓഡിനേറ്റര്‍ മുജീബ് മല്ലിയില്‍, സി.ഡി.എസ് ചെയര്പേഴ്സൻ സുനിത, സെക്രട്ടറി വി. ബിന്ദു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.