ബുധനാഴ്ച ഇസ്തിരിയിടില്ല; വൈദ്യുതി ലാഭിക്കാൻ പദ്ധതിയുമായി ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ
text_fieldsമണ്ണാർക്കാട്: ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു. കാമ്പസിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന 4000ത്തോളം പേർ ബുധനാഴ്ച ദിവസം ഇസ്തിരി ഇടാതെ വസ്ത്രം ധരിച്ച് സ്കൂളിൽ വരുന്നതാണ് പദ്ധതി. ‘ബുധൻ തേപ്പ് വേണ്ട’ പദ്ധതിയിലൂടെ 1500 യൂനിറ്റ് വൈദ്യുതി ലഭിക്കാനും 10 ശതമാനം കറൻറ് ബില്ല് കുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ബോധവത്കരണ ക്ലാസ് മണ്ണാർക്കാട് ഇലക്ട്രിസിറ്റി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ മൂർത്തി, സബ് എൻജിനീയർമാരായ നാസർ, സുരേഷ് ബാബു എന്നിവർ നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ബാസ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സി.കെ. റിയാസ്, സ്കൂൾ മാനേജർ സമദ് ഹാജി, വൈസ് പ്രസിഡന്റ് ആലിപ്പൂ ഹാജി, മണ്ണാർക്കാട് മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് ഇബ്രാഹിം, പ്രിൻസിപ്പൽ മുഹമ്മദ് കാസിം സാർ, പ്രധാനാധ്യാപിക സൗത്ത് സലീം, സീനിയർ അസിസ്റ്റൻറ് കെ.പി. അബ്ദുസലീം, പി.ടി.എ വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപാടം, അധ്യാപകരായ, അംജിത, തൻസീല, മുഹമ്മദ് ഷമീർ, അതിക്ക, സാലിം, അബ്ദുൽ ജലീൽ, ഷമീന, ഹസനത്ത്, ഉമ്മു സൽമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.