Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘56 ഒരു വയസ്സല്ല’:...

‘56 ഒരു വയസ്സല്ല’: ഹിറ്റായി മനോജിന്റെ വിരമിക്കൽ ഗാനം

text_fields
bookmark_border
‘56 ഒരു വയസ്സല്ല’: ഹിറ്റായി മനോജിന്റെ വിരമിക്കൽ ഗാനം
cancel

പാ​ല​ക്കാ​ട്: സു​ഹൃ​ത്തി​ന്റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​നാ​യി ത​യാ​റാ​ക്കി​യ ഗാ​നം വി​ര​മി​ക്കു​ന്ന​വ​രു​ടെ ‘സാ​ർ​വ​ദേ​ശീ​യ​ഗാ​ന’​മാ​യി മാ​റി​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യ എം.​കെ. മ​നോ​ജ്. ‘56 ഒ​രു വ​യ​സ്സ​ല്ല’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മെ​ഴു​തി സം​ഗീ​തം നി​ർ​വ​ഹി​ച്ച​ശേ​ഷ​മാ​ണ് യൂ​ട്യൂ​ബി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ടാ​മെ​ന്നു തോ​ന്നി​യ​ത്.

ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​ണ് ഈ ​ഗാ​നം. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സു​ഹൃ​ത്തി​ന്റെ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നാ​യി ത​യാ​റാ​ക്കി​യ ഗാ​നം ഓ​ഫി​സി​ലെ പ​ല ച​ട​ങ്ങു​ക​ളി​ലും മ​നോ​ജ് ആ​ല​പി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ പ​ല ഓ​ഫി​സു​ക​ളി​ലും പ​ല​രും മേ​യ് 31ലെ ​വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ന് ഇ​തു​പ​യോ​ഗി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ച ഈ ​ഗാ​ന​മാ​ണ് മ​ല​പ്പു​റം കാ​ളി​കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്വീ​പ്പ​റെ വി​ര​മി​ക്ക​ൽ ദി​വ​സം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന വി​ഡി​യോ​ക്കും പി​ന്ന​ണി​യാ​യി വ​ന്ന​ത്. കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ഫെ​യ​ർ​കോ​പ്പി സൂ​പ്ര​ണ്ടാ​യ മ​നോ​ജ് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. ഓ​ണം വ​ര​വാ​യി, കൃ​ഷ്ണാ​ന​ന്ദം, കേ​റി വാ ​മ​ക്ക​ളെ, ചെ​ങ്കൊ​ടി തു​ട​ങ്ങി​യ ആ​ൽ​ബം ഗാ​ന​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​​ന്റേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RetirementSong
News Summary - Manoj's retirement song became a hit
Next Story