മാസപ്പടി: അന്വേഷണം നടന്നാൽ പിണറായി കുടുംബം ജയിലിലാവും -വി.ടി. ബൽറാം
text_fieldsതൃത്താല: മാസപ്പടി കേസിൽ കൃത്യമായ അന്വേഷണം നടന്നാൽ പിണറായി വിജയനും കുടുംബത്തിനും സ്ഥാനം ജയിലാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. പതിവുപോലെ ബി.ജെ.പിയുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കപ്പെടുമോ എന്നതാണ് ഇനി അറിയേണ്ടതെന്നും ജനദ്രോഹ സർക്കാരിനെതിരെയുള്ള യു.ഡി.എഫ് പ്രതിഷേധ സദസ്സുകൾ സംസ്ഥാനത്തുടനീളം വൻ വിജയമായി മാറുകയാണെന്നും വി.ടി. ബൽറാം പറഞ്ഞു. തൃത്താല മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദ് അലി, എം. മണികണ്ഠൻ, എം. മുരളീധരൻ, എ.കെ. ഷാനിബ്, മുസ്ലിം ലീഗ് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഹിളർ, ശാരദ രാമചന്ദ്രൻ, ഇ. ഉമാശങ്കർ, ഇ. രാജേഷ്, പ്രിയ പ്രമോദ്, കെ. ഹാരിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.