അനങ്ങൻമല പ്രദേശത്തെ കരിങ്കൽ ക്വാറിക്കെതിരെ ബഹുജന മാർച്ച്
text_fieldsഒറ്റപ്പാലം: നഗരസഭ തീരുമാനത്തിന് വിപരീതമായി സർക്കാർ പച്ചക്കൊടി കാട്ടിയ വരോട് അനങ്ങൻമല പ്രദേശത്തെ കരിങ്കൽ ക്വാറിക്കെതിരെ പ്രക്ഷോഭം തുടരുന്നു. ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയായ ക്വാറി അടച്ചുപൂട്ടുക, അനങ്ങൻമലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്വാറി ആക്ഷൻ കൗൺസിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കരിങ്കൽ ക്വാറിയിലേക്ക് ബഹുജന മാർച്ച് നടത്തിയത്.
ക്വാറിക്ക് നൽകിയ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് മുഴുവൻ കൗൺസിലർമാരും ഒറ്റക്കെട്ടായി തീരുമാനം എടുത്തെങ്കിലും ക്വാറിയുടെ പ്രവർത്തനം തുടരാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. നഗരസഭ കൗൺസിൽ എടുത്ത തീരുമാനം തൽക്കാലം നിർത്തിവെക്കണമെന്ന് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിട്ടത്.
സി.പി.എം ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ഭാരവാഹിയും വാർഡ് കൗൺസിലറുമായ അക്ബർ അലി അധ്യക്ഷത വഹിച്ചു. നാരായണൻകുട്ടി, മലയരികത്ത് ചന്ദ്രൻ, പി. രവി, ഐ.എം. സതീശൻ, അഷറഫലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.