‘മെഡിക്കൽ കോളജ് നിയമനം: പട്ടികജാതി വിഭാഗത്തിന് സംവരണം നൽകണം’
text_fieldsപാലക്കാട്: പട്ടികജാതി വികസന ഫണ്ടിൽ സ്ഥാപിതമായ പാലക്കാട് മെഡിക്കൽ കോളജിലെ നിയമനങ്ങളിൽ 72 ശതമാനം സംവരണം പട്ടികജാതി വിഭാഗങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, കലക്ടർ, മെഡിക്കൽ കോളജ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും ദലിത് ഗോത്ര ദേശീയപാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമരത്തിന്റെ ഭാഗമായി മനുഷ്യചങ്ങല തീർക്കും.
നിലവിലെ നിയമന സംവിധാനം നിർത്തലാക്കി പട്ടികജാതിക്കാരെ ഉൾപ്പെടുത്തി പുതിയ നിയമന ബോർഡ് സ്ഥാപിച്ച് നിയമനവും പ്രവേശനവും നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ.എൻ. കരിങ്കരപ്പുള്ളി, ജില്ല പ്രസിഡന്റ് എ. വിനോദ് കുമാർ, സെക്രട്ടറി സുജാത മണികണ്ഠൻ, ജോ. സെക്രട്ടറി ഹരിദാസ്, എക്സി. കമ്മിറ്റി അംഗം യു. ശിവൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.