നെല്ലുസംഭരണത്തിന് മില്ലുടമകൾ; ഉഷാറായി സപ്ലൈകോ
text_fieldsപാലക്കാട്: ജില്ലയിലെ നെല്ലുസംഭരണം സംഘങ്ങളിൽനിന്ന് സ്വകാര്യ മില്ലുകൾ ഏറ്റെടുത്തതോടെ സംഭരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി സപ്ലൈകോ. ജില്ലയിൽ 1900 മെട്രിക് ടൺ നെല്ല് ഇതുവരെ സംഭരണം നടത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം.
സ്വകാര്യ മില്ലുടമകൾ സംഭരണത്തിൽനിന്ന് വിട്ടുനിന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയതിൽ സപ്ലൈകോ പാഡി വിഭാഗത്തിലെ ചിലർ പ്രവർത്തനങ്ങളിൽ നിസ്സഹകരണം പ്രകടിപ്പിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. ഇേത തുടർന്ന് സംഘങ്ങളുടെ നെല്ലുശേഖരണം മന്ദഗതിയിലായിരുന്നു. മാത്രമല്ല കയറ്റുകൂലി മുഴുവനായും സംഘങ്ങൾ വഹിക്കണമെന്നായിരുന്നു സപ്ലൈകോ നിർദേശം. എന്നാൽ, മില്ലുകൾ വന്നതോടെ ഇതിൽ സപ്ലൈകോ ഇളവ് നൽകുകയായിരുന്നു.
ക്വിൻറലിന് 12 രൂപ കഴിഞ്ഞ് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെടുന്ന ബാക്കി സംഖ്യ മുഴുവനായും കർഷകൻ വഹിക്കണമെന്ന നിലപാടാണ് സപ്ലൈകോക്ക്. സപ്ലൈകോയുടെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് ജില്ലയിലെ കർഷകർ ഹൈകോടതിയിൽ നൽകിയ കേസ് വിധിക്കായി മാറ്റിയിരിക്കുകയാണ്. തുടർന്ന് സർക്കാർ ഇടപെട്ട് സംഘങ്ങളെ ഏൽപിച്ചെങ്കിലും പിന്നീട് മില്ലുകളെ ഏൽപിക്കുകായിരുന്നു. ധനകാര്യസ്ഥാപനങ്ങളുമായി കരാറിലെത്തുന്നതിലെ വീഴ്ച കാരണം നെല്ല് കൊടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും പി.ആർ.എസ് വായ്പ തുക ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.