കോട്ടായിയിൽ മിനി ബസ് സ്റ്റാൻഡ് നിർമിക്കുന്നു
text_fieldsകോട്ടായി: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കോട്ടായി സെൻററിൽ മലമ്പുഴ കനാലിനു മുകളിൽ സ്ലാബ് നിരത്തി മിനി ബസ് സ്റ്റാൻഡ് നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് ഒരുകോടി അനുവദിച്ചു. സെപ്റ്റംബറിൽ നിർമാണം തുടങ്ങും. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിനും ഗവ. ഹൈസ്കൂളിനും ഇടയിലാണ് മലമ്പുഴ കനാലിനു മുകളിൽ 200 മീറ്റർ നീളത്തിൽ 60 മീറ്റർ വീതിയിൽ കോൺക്രീറ്റ് സ്ലാബ് നിരത്തി ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. നിലവിൽ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴി കനാലിനു മുകളിലുള്ള ചെറിയ നടപ്പാലം മാത്രമാണ്.
നൂറുക്കണക്കിന് ബസുകൾ സർവിസ് നടത്തുന്ന കോട്ടായി സെൻററിൽ വാഹനങ്ങൾ പാതയോരത്ത് നിർത്തിയിടുന്നതിനാൽ ഗതാഗത തടസ്സം രൂക്ഷമാണ്. മിനി സ്റ്റാൻഡ് വരുന്നതോടെ ഇതിന് ഏറക്കുറെ പരിഹാരമാകും. പി.പി. സുമോദ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ നിർമാണം തുടങ്ങുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.