Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ന്ത്രി,...

മ​ന്ത്രി, ഒ​ന്നു​വ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത് ത​രു​മോ? പ്ലീ​സ്...

text_fields
bookmark_border
Kottayi Govt. Higher Secondary School
cancel
camera_alt

കോ​ട്ടാ​യി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം

കോ​ട്ടാ​യി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന്ത്രി​മാ​രോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ഒ​റ്റ അ​പേ​ക്ഷ മാ​ത്ര​മാ​ണു​ള്ള​ത്. ക്ലാ​സ് മു​റി​ക​ളി​ൽ സ്ഥ​ല​മി​ല്ലാ​തെ തി​ക്കി​ത്തി​ര​ക്കി ഇ​രു​ന്നാ​ണ് പ​ഠ​നം, അ​തി​നാ​ൽ ഉ​ട​ൻ​വ​ന്ന് പു​തു​താ​യി നി​ർ​മി​ച്ച ക്ലാ​സ് മു​റി തു​റ​ന്നു​ത​ര​ണേ എ​ന്ന് മാ​ത്ര​മാ​ണ് അ​ഭ്യ​ർ​ഥ​ന. കോ​ട്ടാ​യി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ര​ണ്ട് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ആ​റ് ക്ലാ​സ് മു​റി കെ​ട്ടി​ടം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ന് വ​കു​പ്പു​മ​ന്ത്രി​യെ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​കു​ന്ന​ത്. ആ​റ് മു​റി​ക​ളി​ൽ ഒ​ന്ന് ഓ​ഫി​സ് റൂം, ​ഒ​ന്ന് സ്റ്റാ​ഫ് റൂം ​ബാ​ക്കി നാ​ലെ​ണ്ണം ക്ലാ​സ് മു​റി​ക​ളാ​യാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​ന​മാ​യ​തി​ന​ൽ മ​ന്ത്രി തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ് ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​യ​തെ​ന്ന് പ​റ​യു​ന്നു. നി​ല​വി​ൽ ക്ലാ​സി​ൽ തി​ക്കി​ത്തി​ര​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​രി​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി​യി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന സ്കൂ​ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​മെ​ന്ന് ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsPalakkad News
News Summary - Minister, will you inaugurate
Next Story