കുരുന്നുകളെ നീന്തൽ പരിശീലിപ്പിക്കാൻ കുളത്തിലിറങ്ങി എം.എൽ.എ
text_fieldsവടക്കഞ്ചേരി: നീന്തൽ പരിശീലിപ്പിക്കാൻ കുളത്തിലിറങ്ങി എം.എൽ.എ. തരൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സ്വിം തരൂർ പദ്ധതിയുടെ ഭാഗമായാണ് പി.പി. സുമോദ് എം.എൽ.എ പരിശീലകവേഷത്തിൽ കുളത്തിലിറങ്ങിയത്.സ്വിം തരൂർ പദ്ധതിയുടെ ഭാഗമായി കിഴക്കഞ്ചേരി മമ്പാട് കറ്റുക്കുളങ്ങര കുളത്തിൽ ഉദ്ഘാടനത്തിനെത്തിയ എം.എൽ.എ മറ്റ് പരിശീലകർക്കൊപ്പം പരിശീലകനായി മാറി.
തരൂർ മണ്ഡലത്തിൽ ആരംഭിച്ച സ്വിം തരൂർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രേമലത, പഞ്ചായത്ത് അംഗം രതി, പരിശീലകരായ വി.എസ്. സ്മിനേഷ്കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
എഴ് മുതൽ 12 വയസ്സുവരെ പ്രായമുള്ള നൂറോളം കുട്ടികൾക്കാണ് സൗജന്യ പരിശീലനം നല്കിവരുന്നത്. കുത്തന്നൂർ വാഴക്കോട്ടിലും കിഴക്കഞ്ചേരി മമ്പാട്ടിലുമാണ് പരിശീലന കേന്ദ്രങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.