ചളവറയിൽ ജനത്തെ വലച്ച് കുരങ്ങുകൾ
text_fieldsചളവറ: വനഭൂമിയോട് ചേർന്ന് കിടക്കുന്ന ചളവറ കരിമ്പനത്തോട്ടം മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷമായി. വീടുകളിൽ കയറി ഭക്ഷണവസ്തുക്കൾ ഉൾപ്പെടെ മോഷ്ടിക്കുന്നതും കിടക്കയും മറ്റും നശിപ്പിക്കുന്നതും പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച തൊഴിലുറപ്പ് തൊഴിലാളിയായ കരിമ്പനത്തോട്ടം വസന്തയുടെ വീടിന്റെ ഓടിളക്കി ഇറങ്ങിയ കുരങ്ങൻമാർ വ്യാപക നാശം വരുത്തി. ചോറും കറിയും കൂടാതെ പച്ചക്കറിയും കുരങ്ങൻമാർ അകത്താക്കി.
അരിയും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളും വാരിവിതറി നശിപ്പിച്ച നിലയിലാണ്. കിടക്കയും വിരിയും കീറി. വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ദുരവസ്ഥ കാണുന്നത്. ഒരു മാസത്തിലധികമായി പ്രദേശത്ത് കുരങ്ങുശല്യം ഉണ്ടെങ്കിലും വീടിനകത്ത് കയറിയുള്ള അതിക്രമം ആദ്യമാണ്. സമീപത്തെ വനം വകുപ്പിന്റെ സ്ഥലമാണ് കുരങ്ങുകളുടെ വാസസ്ഥലം. കുരങ്ങുശല്യം തീർക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.