കാലവർഷം: 141 വീടുകള്‍ക്ക് ഭാഗിക നാശം
text_fieldsപാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 24 മണിക്കൂറിനിടെ എട്ട് വീടുകള്‍ക്ക് ഭാഗികമായും ആലത്തൂര്‍ താലൂക്കില്‍ ഒരു വീടിന് പൂര്‍ണമായും നാശം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടുകള്‍: ചിറ്റൂര്‍ - ഒന്ന്. പട്ടാമ്പി - ആറ്, ഒറ്റപ്പാലം - ഒന്ന്. കഴിഞ്ഞ ജൂണ്‍ മുതല്‍ 88 വില്ലേജുകളിലായി 209 പേരെയാണ് കാലവര്‍ഷം ബാധിച്ചത്. ഒരാള്‍ മരിച്ചു. ആകെ 141 വീടുകള്‍ക്ക് ഭാഗികമായും 18 വീടുകള്‍ക്ക് പൂര്‍ണമായും നാശനഷ്ടം ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 12.41 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നിലവില്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ അഗളിയിൽ
പാലക്കാട്: മഴക്കെടുതി മൂലം ജൂലൈ ഒന്ന് മുതല്‍ 25 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. 530 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. തെങ്ങ്, വാഴ, പച്ചക്കറികള്‍, റബ്ബര്‍, കമുക്, ഏലം, നിലക്കടല കൃഷികളെയാണ് മഴ പ്രധാനമായും ബാധിച്ചത്. വാഴകൃഷിക്കാണ് കൂടുതല്‍ നാശം . കുലച്ച 35,085 വാഴയും, കുലക്കാത്ത 14,075 വാഴയും നശിച്ചു.
ടാപ്പ് നടക്കുന്ന റബ്ബര്‍ 329 എണ്ണവും ടാപ്പ് ചെയ്യാത്ത റബ്ബര്‍ 200 എണ്ണവും നശിച്ചത്. തെങ്ങ്-112, കമുക്-370, നിലക്കടല-0.800 ഹെക്ടര്‍, പച്ചക്കറി കൃഷി- 0.680 ഹെക്ടര്‍, ഏലം-0.100 ഹെക്ടര്‍, എള്ള്-0.290 ഹെക്ടര്‍, കുരുമുളക് വള്ളികള്‍-50 എന്നിങ്ങനെയാണ് നാശമുണ്ടായത്. അഗളിയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശം . 208 കര്‍ഷകരുടെ 10.74 ഹെക്ടര്‍ കൃഷിക്ക് നാശം സംഭവിച്ചു. കൊല്ലങ്കോട് 8.20 ഹെക്ടര്‍ കൃഷിയും മണ്ണാക്കാര്‍ക്കാട് 6.90 ഹെക്ടര്‍, ഷൊര്‍ണൂര്‍ 6.02 ഹെക്ടര്‍ കൃഷിക്കും നാശം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.